എംഎല്‍എമാര്‍ ഫോണ്‍ ഓഫ് ചെയ്തത് ഭീഷണിമൂലമെന്ന് പാര്‍ട്ടി വക്താവ്; എംഎല്‍എമാരുടെ പിന്തുണ പനീര്‍സെല്‍വത്തിനെന്ന് പൊന്നുസ്വാമി

ചെന്നൈ, വെള്ളി, 10 ഫെബ്രുവരി 2017 (15:38 IST)

Widgets Magazine

ശശികലയെ അനുകൂലിക്കുന്ന എം എല്‍ എമാര്‍ക്ക് ഭീഷണി ഉള്ളതായി പാര്‍ട്ടി വക്താവ് വളര്‍മതി. എം എല്‍ എമാരെ മാറ്റി പാര്‍പ്പിച്ചത് ഇക്കാരണങ്ങളാല്‍ ആണെന്നും ഭീഷണി ഉള്ളതിനാലാണ് അവരുടെ മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്ത് വെച്ചിരിക്കുന്നതെന്നും വളര്‍മതി പറഞ്ഞു.
 
അതേസമയം, മുഴുവന്‍ എം എല്‍ എമാരുടെയും പിന്തുണ പനീര്‍സെല്‍വത്തിനാണെന്ന് എ ഐ എ ഡി എം കെ നേതാവ് ഇ പൊന്നുസ്വാമി പറഞ്ഞു. പിന്തുണ അറിയിച്ച് പൊന്നുസ്വാമി പനീര്‍സെല്‍വം ക്യാമ്പിലെത്തി. ജനങ്ങളുടെ വികാരം കാണാതിരിക്കാന്‍ എം എല്‍ എമാര്‍ക്ക് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
 
ഇതിനിടെ, ജയലളിതയ്ക്ക് വിശ്വാസമില്ലാത്തവരാണ് പുറത്തു പോയിരിക്കുന്നതെന്ന് പാര്‍ട്ടി വക്താവ് സി ആര്‍ സരസ്വതി പറഞ്ഞു. പനീര്‍സെല്‍വം ശശികലയെ പിന്തുണയ്ക്കുന്ന എം എല്‍ എമാരെ ഭീഷണിപ്പെടുത്തുന്നെന്നും അവര്‍ പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മധുസൂദനനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; ശശികലയ്ക്കെതിരെ പൊലീസില്‍ പരാതി; എം എല്‍ എമാര്‍ എവിടെയെന്ന് കോടതി

തമിഴ്നാട്ടില്‍ രാഷ്‌ട്രീയ അനിശ്ചിതാവസ്ഥ തുടരുന്നതിനിടയില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നു. ...

news

ഫോൺ ഓഫ് ചെയ്ത് വച്ച‌തിനു പിന്നിൽ ഒരു കാരണമുണ്ടെന്ന് 'തടവിൽ' കഴിയുന്ന എം എൽ എമാർ

ശശികല ‘ആഡംബര’ തടവിലാക്കിയെന്ന് പറയുന്ന അണ്ണാ ഡി എം കെ എംഎൽഎമാർ വെളിപ്പെടുത്തലുമായി ...

news

ശശികലയുടെ സത്യപ്രതിജ്ഞ തടയണമെന്ന ഹര്‍ജി; അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

തമിഴ്നാട്ടില്‍ രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടയില്‍ ശശികലയുടെ സത്യപ്രതിജ്ഞ ...

news

ശശികലയുടെ സത്യപ്രതിജ്ഞ തടയണമെന്ന ഹര്‍ജി; അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

തമിഴ്നാട്ടില്‍ രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടയില്‍ ശശികലയുടെ സത്യപ്രതിജ്ഞ ...

Widgets Magazine