ടി ടി വി ദിനകരപക്ഷത്തിന് തിരിച്ചടി; സ്‌പീക്കറുടെ നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചു, 18 എം എൽ എമാർ അയോഗ്യർ

ടി ടി വി ദിനകരപക്ഷത്തിന് തിരിച്ചടി; സ്‌പീക്കറുടെ നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചു, 18 എം എൽ എമാർ അയോഗ്യർ

ചെന്നൈ| Rijisha M.| Last Modified വ്യാഴം, 25 ഒക്‌ടോബര്‍ 2018 (11:22 IST)
ത​മി​ഴ്നാ​ട്ടി​​ലെ ടി ടി വി ദിനകരപക്ഷത്തെ 18 എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ തമിഴ്‌നാട് സ്പീക്കറിന്റെ ന​ട​പ​ടി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. സ്പീ​ക്ക​ര്‍ പി ​ധ​ന​പാ​ലി​ന്‍റെ ന​ട​പ​ടിയിൽ ജ​സ്റ്റീ​സ് എം ​സ​ത്യ​നാ​രാ​യ​ണ​നാ​ണ് സു​പ്ര​ധാ​ന വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തോ​ടെ ടി​ ടി ​വി. ദി​ന​ക​ര​ന്‍ പ​ക്ഷ​ത്തെ എം​എ​ല്‍​എ​മാ​രു​ടെ അ​യോ​ഗ്യ​ത നി​ല​നി​ല്‍​ക്കും.

ഒന്നര വര്‍ഷത്തോളം വിവിധ ബെഞ്ചുകള്‍ പരിഗണിച്ച ശേഷമാണ് വിധിയുണ്ടായിരിക്കുന്നത്. ജൂണ്‍ 14 ന് കേസില്‍ ജഡ്ജിമാര്‍ ഭിന്നവിധി പുറപ്പെടുവിച്ചതോടെ കേസ് മൂന്നാമതൊരു ജഡ്ജിക്ക് കൈമാറുകയായിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ മാറ്റണമെന്നാവശ്യപ്പെട്ട് ദിനകരന്‍ പക്ഷത്തുള്ളവര്‍ കത്ത് നല്‍കിയതോടെയാണ് രാഷ്ട്രീയ നാടകങ്ങളുടെ തുടക്കം.

അതേസമയം വിധി തിരിച്ചടിയല്ലെന്ന് ടിടിവി ദിനകരന്‍ വ്യക്തമാക്കി. വിധി പ്രതികൂലമായതിനാല്‍ തമിഴ്നാട്ടിൽ 18 മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകള്‍ നടക്കും. ജയലളിതയുടെ മരണത്തിന് പിന്നാലെ ശശികല എഐഎഡിഎംകെ തലപ്പത്ത് മരുമകനായ ടിടിവി ദിനകരനെ പ്രഖ്യാപിക്കുകയായിരുന്നെങ്കിലും ഇതിന് എതിർപ്പ് ഉയർന്നതോടെ അമ്മ മക്കള്‍ മുന്നേട്ര കഴകം എന്ന പാര്‍ട്ടിയുടെ പശ്ചാത്തലത്തില്‍ ആര്‍കെ നഗറില്‍ നിന്നും മത്സരിക്കുകയും ജയിക്കുകയും ചെയ്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :