അമ്മയ്ക്കു പകരം ചിന്നമ്മ തലപ്പത്ത്: ശശികല നടരാജന്‍ അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി

ശശികലയെ എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു

Sasikala Natarajan, All India Anna Dravida Munnetra Kazhagam (AIADMK), Jayalalithaa, Sasikala Pushpa ചെന്നൈ, ശശികല നടരാജന്‍, ശശികല പുഷ്പ, ഒ. പനീര്‍സെല്‍വം, ജയലളിത
ചെന്നൈ| സജിത്ത്| Last Modified വ്യാഴം, 29 ഡിസം‌ബര്‍ 2016 (10:39 IST)
എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി ശശികലാ നടരാജനെ തെരഞ്ഞെടുത്തു. ചെന്നൈയിൽ ചേർന്ന പാർട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്. മൂന്ന് പതിറ്റാണ്ടോളമായി അമ്മയുടെ തോഴിയായി ഒപ്പം നിന്ന ചിന്നമ്മ തന്നെയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തിന് അര്‍ഹയെന്നാണ് പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത്.

അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടായിരുന്നു യോഗം ആരംഭിച്ചത്.
ശശികലയെ ജനറല്‍ സെക്രട്ടറി ആക്കുന്നതടക്കം 14 പ്രമേയങ്ങള്‍ക്കാണ് യോഗം അംഗീകാരം നല്‍കിയത്. ജയലളിതയുടെ ജന്മദിനം ദേശീയ കര്‍ഷക ദിനമായി ആചരിക്കാന്‍ നിര്‍ദ്ദേശിക്കുന്ന പ്രമേയത്തിനും യോഗം അംഗീകാരം നല്‍കി.

പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കാന്‍ ജയലളിതയുടെ തോഴി ശശികല അമരത്തേക്കു വരണമെന്നാണ് മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം അടക്കമുള്ളവര്‍ ആഗ്രഹം പ്രകടിപ്പിച്ചത്. അതേസമയം, ഇതിനെ ചോദ്യം ചെയ്തു എംപി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഒപ്പം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു തന്നെ പരിഗണിക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ഇവര്‍ ഉന്നയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :