ഒപിഎസ് ക്യാമ്പില്‍ ആവേശത്തിരയിളക്കം; സ്ഥാപകനേതാവ് പൊന്നയ്യന്‍ നാടകീയമായി തിരിച്ചെത്തി

ചെന്നൈ, ശനി, 11 ഫെബ്രുവരി 2017 (18:20 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്റെ ക്യാമ്പില്‍ ആവേശത്തിരയിളക്കം. എ ഐ എ ഡി എം കെ സ്ഥാപകനേതാവ് എം ജി ആര്‍, ജയലളിത സര്‍ക്കാരുകളില്‍ മന്ത്രിയുമായിരുന്ന മുതിര്‍ന്ന നേതാവ് പൊന്നയ്യന്‍ ഒ പി എസ് ക്യാമ്പിലെത്തി.
 
പാര്‍ട്ടിയെ നയിക്കാന്‍ ജയലളിത തെരഞ്ഞെടുത്തത് ഒ പി എസിനെ ആണെന്ന് അദ്ദേഹം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് സംസാരിക്കവെ പറഞ്ഞു. എ ഐ എ ഡി എം കെയിലെ മുഴുവന്‍ പ്രവര്‍ത്തകരുടെയും പിന്തുണ ഒ പി എസിനാണ്. ആശുപത്രിയില്‍ ചികിത്സയിലിരുന്ന ജയലളിതയെ അല്ലാതെ വേറെ ആരും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കേണ്ടത് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
 
ശശികലയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ പ്രമുഖ നേതാക്കളില്‍ ഒരാള്‍ ആയിരുന്നു പൊന്നയ്യന്‍. ജയലളിതയുടെ ആത്മാവ് ശശികലയിലൂടെ പാര്‍ട്ടിയെ നയിക്കുമെന്ന് പൊന്നയ്യന്‍ പറഞ്ഞിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ശശികലയല്ല, പനീര്‍‌സെല്‍‌വമല്ല; തമിഴകം ഇപ്പോഴും ഭരിക്കുന്നത് ജയലളിത!

തമിഴ്നാട് ആര് ഭരിക്കും? ശശികലയോ പനീര്‍സെല്‍‌വമോ? എവിടെയും ഈ ചോദ്യമാണ്. എന്നാല്‍ ഇപ്പോഴും ...

news

പീഡനവീരനായ അധ്യാപകന്‍ പിടിയില്‍; ആറ് വര്‍ഷത്തിനിടെ പീഡിപ്പിച്ചത് ഇരുന്നൂറോളം കുട്ടികളെ - പൊലീസ് റെയ്‌ഡില്‍ വീഡിയോകള്‍ കണ്ടെത്തി

ഇരുന്നൂറോളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്‌റ്റില്‍. രാജസ്‌ഥാനിലെ ...

news

ഭീഷണിയുടെ സ്വരവുമായി ‘ചിന്നമ്മ’; ഗവര്‍ണറെ പേടിപ്പിക്കേണ്ട, നോക്കിയും കണ്ടും സംസാരിക്കണമെന്ന് ഒപിഎസ് പക്ഷം

നടപടികള്‍ വൈകിക്കുന്നതില്‍ കോപാകുലയായി ശശികല. ഇന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ...

Widgets Magazine