മക്കയില്‍ ക്ഷേത്രവും അയോദ്ധ്യയില്‍ പള്ളിയും പണിയാന്‍ കഴിയില്ലെന്ന് യോഗി ആദിത്യാനഥ്

ലക്‌നൗ| Last Modified വ്യാഴം, 26 ഫെബ്രുവരി 2015 (18:20 IST)
വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ നിറ സാന്നിധ്യമായ യോഗി ആദിത്യനാഥ് വീണ്ടും വിവാദത്തില്‍.
മക്ക മദീനയിലോ വത്തിക്കാനിലോ ക്ഷേത്രം പണിയാന്‍ കഴിയാത്തതുപോലെ ആയോധ്യയില്‍ മുസ്ലീംപള്ളി പണിയാന്‍ കഴിയില്ലെന്ന് യോഗി ആദിത്യനാഥിന്റെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്.

ആയോധ്യവിഷയത്തിലെ ആദ്യകാല പരാതിക്കാരന്‍ ഹാഷിം അന്‍സാരിയും അഖാര പരിഷത്ത് മേധാവി മഹന്ത് ഗ്യാന്‍ ദാസും കഴിഞ്ഞ തിങ്കളാഴ്ച കൂടികാഴ്ച നടത്തിയിരുന്നു. കൂടികാഴ്ചയില്‍ അയോധ്യ പ്രശ്‌ന പരിഹാരത്തിനായി
പള്ളിയും ക്ഷേത്രവും നിര്‍മ്മിക്കാമെന്ന നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. ഇതേപ്പറ്റി പ്രതികരിക്കുകയായിരുന്നു യോഗി ആധിത്യനാഥ്‌.

സനാതനധര്‍മ്മത്തിന്റെ പുണ്യഭൂമിയായ അയോധ്യ രാമന്റെ ജന്മസ്ഥലമാണെന്നും ആദിത്യനാഥ് പറഞ്ഞു. ഹാഷിം അന്‍സാരിയും മഹന്ത് ഗ്യാന്‍ ദാസും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. അയോധ്യയില്‍ അവര്‍ക്ക് ക്ഷേത്രവും മുസ്ലീംപള്ളിയും പണിയണമെങ്കില്‍ അവര്‍ എന്തിനാണ് രണ്ടിനുമിടയില്‍ 100 മീറ്റര്‍ ഉയരത്തിലുള്ള മതില്‍ വേണമെന്ന് നിര്‍ദ്ദേശിച്ചതെന്നും ആദിത്യനാഥ് ചോദിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :