ഇനി ഡ്രൈവിങ് ലൈസൻസും ആധാറുമായി ബന്ധിപ്പിക്കണം; കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു

ബുധന്‍, 13 ജൂണ്‍ 2018 (15:07 IST)

Widgets Magazine

ഡ്രൈവിങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കാൻ നടപടികൾ ആരംഭിച്ചു. മൊബൈൽ നമ്പറുകൾ, ബാങ്ക് അക്കുണ്ടുകൾ എന്നിവ ആധാറുമായി ബധിപ്പിക്കുന്നതിൽ സുപ്രീം കോടതിയുടെ വിലക്ക് നിലനിൽക്കുന്നതിനിടെയാണ് ഡ്രൈവിങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചിരിക്കുന്നത്.
 
ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നതിൽ വാര്‍ത്താ വിതരണ മന്ത്രി രവിശങ്കര്‍ പ്രസാദ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തി. അപകടമുണ്ടാക്കി കടന്നു കളയുന്ന വാഹനങ്ങളെ പിടികൂടാനാണ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കാന്‍ ഒരുങ്ങുന്നത് എന്നാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചത്. 
 
രാജ്യത്താകമാനമുള്ള കള്ള ലൈസൻസുകൾ പിടികൂടാനും. മറ്റുള്ളവരുടെ ലൈസൻസുമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതും ഇതുവഴി തടയാനാകും എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയിയെ അറിയിച്ചിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വാർത്ത കേന്ദ്ര സർക്കാർ സുപ്രീം കോടതി ആധാർ ഡ്രൈവിങ് ലൈസൻസ് News Adhar Supreme Court Central Government Driving License

Widgets Magazine

വാര്‍ത്ത

news

കോണ്‍ഗ്രസിലെ ‘ശവപ്പെട്ടി വിപ്ലവകാരികള്‍’ അറസ്‌റ്റില്‍; കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിനു നല്‍കിയതില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ...

news

പത്തുകോടി അടിച്ച ലോട്ടറി ടിക്കറ്റ് പച്ചക്കറികളോട് സല്ലപിച്ച് ഫ്രിഡ്‌ജിൽ കിടന്നത് 38 ദിവസം !

ഒന്നാം സമ്മാനമായ പത്ത് കോടി അടിച്ച ലോട്ടറി ടിക്കറ്റ് ഉടമ പോലുമറിയാതെ ഫ്രിഡ്ജിൽ കിടന്നത് ...

news

അരികിൽ കിടന്ന ജീവനുള്ള നായയെ ചേർത്ത് റോഡ് ടാറിട്ടു

ആഗ്ര: റോഡ് നിർമ്മിക്കുന്നതിനിടെ അരികിൽ കിടക്കുകയായിരുന്ന നായയേരും ചേർത്ത് ടാറിട്ടു ...

news

‘കേസില്‍ എന്നെ കുടുക്കി, അന്വേഷണം പക്ഷപാതപരം’; സിബിഐ അന്വേഷണം വേണമെന്ന് ദിലീപ്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ...

Widgets Magazine