ജയലളിതയുടെ വേലക്കാരിക്ക് മുഖ്യമന്ത്രിയാകാന്‍ എന്ത് യോഗ്യത; നിയുക്ത മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത് പ്രശസ്ത നടി രംഗത്ത്

ചെന്നൈ, തിങ്കള്‍, 6 ഫെബ്രുവരി 2017 (16:27 IST)

Widgets Magazine

തമിഴ്നാട് മുഖ്യമന്ത്രിയായി ജയലളിതയുടെ തോഴി ആയിരുന്ന സ്ഥാനമേല്‍ക്കുന്നതിന് എതിരെ വിമര്‍ശനവുമായി നടി രഞ്ജിനി. ജയലളിതയുടെ വേലക്കാരി എന്നതല്ലാതെ മുഖ്യമന്ത്രിയാകാന്‍ ശശികലയ്ക്ക് എന്ത് യോഗ്യതയാണ് ഉള്ളതെന്ന് രഞ്ജിനി ചോദിക്കുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലാണ് രഞ്ജിനി ഇക്കാര്യം വ്യക്തമാക്കിയത്.
 
തമിഴ്നാട്ടിലെ മറ്റു മക്കള്‍ക്കു വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്ന് പറയുന്ന രഞ്ജിനി ശശികലയെ മുഖ്യമന്ത്രിയായി എങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്ന് ചോദിക്കുന്നു. മാണ്ണാര്‍ഗുഡി മാഫിയയുടെ ധാരണ തമിഴ്മക്കള്‍ വെറും മന്ദബുദ്ധികള്‍ ആണോയെന്നും അവര്‍ ചോദിക്കുന്നു. അമ്മയുടെ വേലക്കാരി എന്നതിലുപരി അവര്‍ക്ക് മുഖ്യമന്ത്രിയാകാന്‍ എന്ത് യോഗ്യത ആണ് ഉള്ളതെന്നും രഞ്ജിനി ചോദിക്കുന്നു.
 
ജല്ലിക്കെട്ട് സമരത്തിന് ഉണ്ടായ അതേ ഒത്തൊരുമയോടെ ഈ അസംബന്ധത്തിനെതിരെയും യുവാക്കള്‍ പ്രതികരിക്കണം എന്ന് അവര്‍ പറഞ്ഞു.
 
രഞ്ജിനിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്;
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

തമിഴ്ജനതയ്ക്ക് ഇനി മുഖ്യമന്ത്രി പിണറായി വിജയന്‍; ഡിസംബറില്‍ പൊട്ടിക്കരഞ്ഞ അജിത്ത് ഫെബ്രുവരിയില്‍ ചിരിക്കുന്നു

തമിഴ്നാട് പുതിയ അധികാരകൈമാറ്റത്തിന് ഒരുങ്ങുമ്പോള്‍ ട്രോളുകള്‍ പ്രവഹിക്കുകയാണ്. ...

Widgets Magazine