Widgets Magazine
Widgets Magazine

ഇന്നസെന്റിനെതിരെ കേസെടുക്കണമെന്ന് ആവശ്യം; നടിയുടെ പ്രസ്‌താവന കത്തുമോ ?

കൊച്ചി, വ്യാഴം, 6 ജൂലൈ 2017 (17:42 IST)

Widgets Magazine

മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ പ്രസിഡന്റും  എംപിയുമായ ഇന്നസെന്റിനെതിരെ കേസെടുക്കണമെന്ന് വനിതാ കമ്മീഷനോട് നടി രഞ്ജിനി.

ഇന്നസെന്റിനെതിരെ നടപടിയെടുക്കണമെന്ന് ഡിജിപി ലോക്‍നാഥ് ബെഹ്‌റയോടും വനിതാ കമ്മീഷനോടും രഞ്ജി ആവശ്യപ്പെട്ടു. ഫേസ്‌ബുക്കിലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

രൂക്ഷമായ വിമര്‍ശനമാണ് ഇന്നസെന്റിനെതിരെ രഞ്ജിനി ഉന്നയിച്ചത്. അമ്മയുടെ യോഗത്തിനു ശേഷവും പത്രസമ്മേളനത്തിലും നടന്നതിയ അദ്ദേഹത്തിന്റെ പ്രസ്‌താവന തന്നെ രോക്ഷം കൊള്ളിച്ചു. അമ്മ തമാശയ്ക്ക് വേണ്ടിയുള്ള സംഘടനയല്ല. നിങ്ങള്‍ അഭിനയിക്കുന്ന സിനിമയിലെ കോമഡി സീനല്ല ഇതെന്ന് മനസിലാക്കണം. ഇതിനാല്‍ അമ്മയിലെ സ്ഥാനം രാജിവയ്ക്കുന്നതാകും നല്ലതെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു.
 
എംപിയായ ഇന്നസെന്റ് പാര്‍ലമെന്റില്‍ എങ്ങനെയാണ് ചിന്തിക്കുന്നത്. രാഷ്‌ട്രീയ പ്രവര്‍ത്തകന്റെ ഗുണങ്ങള്‍ ഒന്നുമില്ലാത്ത വ്യക്തിയാണ് അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളിലെ സംഭവം അതിനുള്ള തെളിവാണ്. സ്‌ത്രീകളെ ആദരിക്കാന്‍ പറയുമ്പോള്‍ തന്നെയാണ് അധിക്ഷേപവും അവഹേളനവും ഉണ്ടാകുന്നത്. ഇന്നസെന്റിനെതിരെ കേസ് എടുക്കുന്നത് സാധാരണക്കാര്‍ക്ക് മാതൃകയാകുമെന്നും രഞ്ജിനി പറഞ്ഞു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
നടി രഞ്ജിനി ലോക്‍നാഥ് ബെഹ്‌റ രഞ്ജിനി പള്‍സര്‍ സുനി സുനി അമ്മ താരസംഘടന കോമഡി Ranjini Innocent Amma Dileep Police Suni Mukesh Ganesh Actress Ranjini

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ വേണമെന്ന് ആവശ്യം; സുനിയെ ജയിലില്‍‌വച്ച് ‘ഇടിച്ചുകൂട്ടി’ ? - പ്രതിഭാഗം അപേക്ഷ സമർപ്പിച്ചു

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തിലെ ദൃശ്യങ്ങള്‍ നല്‍കണമെന്ന് ...

news

ഇന്ത്യയില്‍ സെല്‍ഫി സ്റ്റിക്കിനു വിലക്ക്

പൈതൃക സംരക്ഷണ കേന്ദ്രങ്ങളില്‍ സെല്‍ഫി സ്റ്റിക്കിന് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തുന്നു. ...

news

ദിലീപിനെ തേടിയെത്തിയ സിദ്ദിഖും കുടുങ്ങിയോ? - മൊഴിയെടുക്കാന്‍ തീരുമാനം

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ സിദ്ദിഖിനെയും ചോദ്യം ...

Widgets Magazine Widgets Magazine Widgets Magazine