ഇത്തവണ എന്റെ പിറന്നാള്‍ ആഘോഷിക്കരുത്; ആരാധകര്‍ക്ക് കര്‍ശന നിര്‍ദേശവുമായി വിജയ്

ഇത്തവണ എന്റെ പിറന്നാള്‍ ആഘോഷിക്കരുത്; ആരാധകര്‍ക്ക് കര്‍ശന നിര്‍ദേശവുമായി വിജയ്

  actor vijay , celebrate , birthday , Tamil actor Vijay , വിജയ് , തൂത്തുക്കുടി , പൊലീസ് , ദളപതി 62 , പിറന്നാള്‍
ചെന്നൈ| jibin| Last Modified തിങ്കള്‍, 11 ജൂണ്‍ 2018 (15:37 IST)
ഇത്തവണ തന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്ന് ആരാധകരോട് നടന്‍ വിജയ്. തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് സമരത്തിനു നേര്‍ക്ക് പൊലീസ് നടത്തിയ വെടിവയ്‌പ്പില്‍ 13പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ പാടില്ലെന്ന് താരം അറിയിച്ചത്.

കേരളമുള്‍പ്പെടയുള്ള സംസ്ഥാനങ്ങളിലെ ആരാധകര്‍ക്കാണ് വിജയ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ വലിയ ആഘോഷ പരിപാടികളാണ് ആരാധകര്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. ഈ മാസം 22നാണ് വിജയുടെ പിറന്നാള്‍.

അതേസമയം, ഏആര്‍ മുരുകദോസ് വിജയ് കൂട്ടുക്കെട്ടിന്റെ ‘ദളപതി 62’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റലുക്ക് പോസ്റ്ററുകള്‍ അന്നേ ദിവസം പുറത്തുവരുമെന്ന റിപ്പോര്‍ട്ടും ലഭിക്കുന്നുണ്ട്. അതേസമയം, ഇക്കാര്യത്തില്‍ സ്ഥരീകരണം ഉണ്ടായിട്ടില്ല.

തൂത്തുക്കുടിയില്‍ 13 പ്രതിഷേധക്കാരാണ് പൊലീസ് വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ടത്. നൂറ് കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. മരണം സംഭവിച്ച ചിലരുടെ വീടുകളില്‍ വിജയ് കഴിഞ്ഞ ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :