പൂനെയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാല് മരണം

പൂനെ| Last Modified വെള്ളി, 22 ഓഗസ്റ്റ് 2014 (13:14 IST)
മഹാരാഷ്ട്രയിലെ പൂനെയ്ക്കടുത്ത് സത്താറയില്‍ ലോറി കുളത്തില്‍ വീണ് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ
നാലുപേര്‍ മരിച്ചു. ഇവരില്‍ രണ്ടു പേര്‍ വയനാട് സ്വദേശികളാണ്. വയനാട് ഇരുളം മരോട്ടിക്കടവില്‍ കാസിം (32), മാഞ്ചിറ സത്യദാസിന്റെ മകന്‍ അരുണ്‍ (24) എന്നിവരാണ് മരിച്ച മലയാളികള്‍. ലോറിയിലുണ്ടായിരുന്ന മംഗലാപുരം സ്വദേശികളായ സിദ്ധിഖ് (24), സന്തോഷ് (32) എന്നിവരും മരിച്ചു.

ബാംഗ്ലൂരില്‍ നിന്നും മുംബൈയ്ക്ക് സവാളയുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന മറ്റൊരു ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ ലോറി മറിഞ്ഞ് അഗാധമായ കുളത്തിലേക്ക് മറിയുകയായിരുന്നു.

മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ഇരുളത്തെത്തിക്കും. അരുണ്‍ അവിവാഹിതനാണ്. അമ്മ പത്മാവതി. കാസിമിന്റെ ഭാര്യ സജി. രണ്ട് മക്കളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :