ഗോദാവരി നദിയിൽ ബോട്ട് മുങ്ങി 23 പേരെ കാണാതായി

Sumeesh| Last Modified ബുധന്‍, 16 മെയ് 2018 (14:00 IST)
അമരാവതി: ആന്ധ്ര പ്രദേശിലെ ഗോതാവരി നദിയിൽ ബോട്ട് മുങ്ങി 23പേരെ കാണാതായി . കൊണ്ടമോടലുവില്‍ നിന്നു രാജമഹേന്ദ്രവാരത്തിലേക്കു പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ആന്ധ്രപ്രദേശിലെ കിഴക്കൻ കിഴക്കൻ ഗോതാവരി ജില്ലയിലാണ് അപകടം ഉണ്ടായത്

അപകടം നടക്കുമ്പോൾ 40ഓളം പേർ ബോട്ടിലുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 17 പേരെ രക്ഷാ പ്രവർത്തനങ്ങളിലൂടെ രക്ഷപ്പെടുത്താനായി. സംഭവസ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേന കാണാതായവർക്കുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

രക്ഷാപ്രവർത്തനങ്ങൾക്കായി പ്രത്യേഗ സംഘത്തെ നിയോഗിക്കാൻ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനെ തുടർന്ന് ബോട്ട് മറിയുകയായിരുന്നു എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :