കാര്‍ നിയന്ത്രണം വിട്ട് ഉറങ്ങിക്കിടന്നവര്‍ക്കുമേല്‍ പാഞ്ഞുകയറി; ഒരു മരണം

പ്ലസ് ടു വിദ്യാര്‍ഥി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ഉറങ്ങിക്കിടന്നവര്‍ക്കുമേല്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു

ന്യൂഡല്‍ഹി| AISWARYA| Last Modified വ്യാഴം, 20 ഏപ്രില്‍ 2017 (10:53 IST)
പ്ലസ് ടു വിദ്യാര്‍ത്ഥി ഓടിച്ച കാര്‍ നടപ്പാതയില്‍ ഉറങ്ങികിടക്കുന്നവരുടെ ഇടയിലേക്ക് ഇടിച്ച് കയറി ഒരാള്‍ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൂലര്‍ച്ചെ 5.45ന് വടക്കന്‍ ഡല്‍ഹിയിലെ കശ്മീരി ഗെയ്റ്റിന് സമീപമാണ് അപകടം ഉണ്ടായത്.

കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നും അമിത വേഗത്തിലെത്തിലാണ് കാര്‍ ഓടിച്ചതെന്നും സാക്ഷികള്‍ പറഞ്ഞു. പ്ലസ് ടു വാര്‍ഷിക പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാനെത്തിയതായിരുന്നു ഇവര്‍. വിദ്യാര്‍ത്ഥി മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ വൈദ്യപരിശോധനക്ക് വിധേയരാക്കും.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :