എ‌എ‌പിയില്‍ നിറയെ കോടീശ്വരന്മാരും ക്രിമിനലുകളും!!!

എ‌എ‌പി, ബിജെപി, കോണ്‍ഗ്രസ്
ന്യൂഡല്‍ഹി| vishnu| Last Modified ശനി, 31 ജനുവരി 2015 (10:27 IST)
രാഷ്ട്ര്രിയത്തെ സംശുദ്ധമാക്കുന്നതിനായായാണ് തങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത് എന്ന പറഞ്ഞാണ് ആം ആദ്മി രംഗപ്രവേശനം ചെയ്തത്. ക്രിമിനലുകളും, കോടീശ്വരന്മാരും നിറഞ്ഞ മറ്റി പാര്‍ട്ടിയിലെ സ്ഥാനാര്‍ഥി പട്ടികകള്‍ക്കെതിരെ ഇതേ ആദര്‍ശത്തിന്റെ പേരില്‍ ക്ജ്രിവാളും കൂട്ടരും ആക്ഷേപങ്ങള്‍ ചൊരിഞ്ഞതുമാണ്. എന്നാല്‍ നിലവിലെ ആം ആദ്മി ഇപ്പോള്‍ അഴിമതി ഒഴിച്ച് മറ്റ് കാര്യങ്ങളില്‍ ബിജെപിയേയും കോണ്‍ഗ്രസിനേയും കടത്തിവെട്ടാനൊരുങ്ങുന്നു.

ആംആദ്‌മി പാര്‍ട്ടി ഡല്‍ഹിയില്‍ വിന്യസിപ്പിച്ചിട്ടുള്ള സ്‌ഥാനാര്‍ത്ഥികളില്‍ 63 ശതമാനം ആളുകളും കൊടീശ്വരന്മാരാണ്. 44 കോടീശ്വരന്മാരെയാണ് ആപ് ഇറക്കിയിരിക്കുന്നത്. സ്ഥാനാര്‍ഥികളില്‍ 26 പേര്‍ എഴുത്തും വായനയും അറിയാത്തവരാണ് എന്നത് വേറെ കാര്യം. കുടാതെ പാര്‍ട്ടിയുടെ സ്‌ഥാനാര്‍ത്ഥികളില്‍ 23 പേരോളം ക്രിമിനല്‍ കേസുകളില്‍ കുറ്റാരോപിതരാണെന്നാണ്‌ വിവരം. അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക്‌ റിഫോംസ്‌ കണക്കുകള്‍ പ്രകാരമാണ് ആം ആദമിയുടെ മാറുന്ന മുഖം പുറത്തുവരുന്നത്.

ആപ്പിന്റെ പ്രധാന എതിരാളികളായ ബിജെപിയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ നിന്നും മുക്‌തമല്ല. നേതാക്കന്മാര്‍ക്കെതിരേയുള്ള ക്രിമിനല്‍ കേസുകള്‍ വേഗത്തിലാക്കുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിട്ടുണ്ടെങ്കിലും ബിജെപിയുടെ 27 സ്‌ഥാനാത്ഥികളും കോണ്‍ഗ്രസിന്റെ 21 പേരും കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്‌. മൊത്തം 673 സ്‌ഥാനാര്‍ത്ഥികളുള്ള ഗോദയിലെ 114 സ്‌ഥാനാര്‍ത്ഥികളോളം ക്രിമിനല്‍ കേസുകളില്‍ ആരോപിതരാണ്‌. ഇതില്‍ 74 പേര്‍ക്കെതിരേ ഗൗരവതരമായ കുറ്റം നിലനില്‍ക്കുന്നു. അരവിന്ദ്‌ കെജ്രിവാളിനെതിരേ 10 ക്രിമിനല്‍ കേസുകളുണ്ട്‌.

അപകീര്‍ത്തിയും ഡ്യൂട്ടീ ചെയ്യുന്നതില്‍ നിന്നും തടഞ്ഞു കലാപം തുടങ്ങിയ കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു. കോണ്‍ഗ്രസിന്‍െറ 11 സ്ഥാനാര്‍ഥികള്‍ക്കും ഓരോ ബിഎസ്പി, അകാലിദള്‍ സ്ഥാനാര്‍ഥികള്‍ക്കുമെതിരെ ഗുരുതര കേസുകളുണ്ട്. മൊത്തം സ്‌ഥാനാര്‍ത്ഥികളുടെ 17 ശതമാനത്തോളം ക്രിമിനല്‍കേസ്‌ പ്രതികളാണ്‌. 2008 ല്‍ രേഖപ്പെടുത്തിയ 14 ശതമാനത്തേക്കാളും 2013 ല്‍ രേഖപ്പെടുത്തിയ 16 ശതമാനത്തേക്കാളും കൂടുതലാണിത്‌.

67 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള കിരണ്‍ബേദി സമ്പന്നരായ സ്‌ഥാനാര്‍ത്ഥികളില്‍ എട്ടാം സ്‌ഥാനത്തുണ്ട്‌. സ്‌ഥാനാര്‍ത്ഥികളില്‍ 230 പേര്‍ കോടിപതികളാണ്‌. 84 ശതമാനമുള്ള കോണ്‍ഗ്രസും 72 ശതമാനം കോടിപതികളുള്ള ബിജെപി രണ്ടാമതും 63 ശതമാനമുള്ള ആപ്പ് മൂന്നാമതുമാണ്. രജൗരി ഗാര്‍ഡനില്‍നിന്ന് മത്സരിക്കുന്ന അകാലിദള്‍ സ്ഥാനാര്‍ഥി മന്‍ജിന്‍ന്ദര്‍ സിങ് സിര്‍സയാണ് പണത്തൂക്കത്തില്‍ മുന്നില്‍. 239 കോടി രൂപയാണ് സിര്‍സയുടെ പ്രഖ്യാപിത ആസ്തി. കോണ്‍ഗ്രസിന്‍െറ 59 സ്ഥാനാര്‍ഥികളും ബി.ജെ.പിയുടെ 50 സ്ഥാനാര്‍ഥികളും കോടിരൂപക്കു മേലെ സ്വത്തുള്ളവരാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :