ആം ആദ്മി പ്രവര്‍ത്തകന്‍ ബന്ധുവായ പതിനേഴുകാരിയെ മാനഭംഗപ്പെടുത്തി

   ആം ആദ്മി , മന്‍സുഖ് ദോഖായി , മാനഭംഗം , പതിനേഴുകാരി
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 19 നവം‌ബര്‍ 2014 (17:08 IST)
പതിനേഴുകാരിയായ പെണ്‍കുട്ടിയെ മുതിര്‍ന്ന ആം ആദ്മി നേതാവ് മാനഭംഗപ്പെടുത്തി. ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയും പാര്‍ട്ടി ഗുജറാത്ത് കേഡര്‍ നേതാവുമായ മന്‍സുഖ് ദോഖായിയാണ് പീഡനത്തെ തുടര്‍ന്ന് പിടിയിലായത്. ഇയാള്‍ കുട്ടിയുടെ ഒരു അകന്ന ബന്ധു കൂടിയാണ്.

രാജ്‌കോട്ടിലെ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയായ പതിനേഴുകാരിയെ നാല് തവണ മന്‍സുഖ്
പീഡിപ്പിക്കുകയായിരുന്നു. നേരത്തെ ഹോട്ടല്‍ മുറിയില്‍ കൊണ്ടു പോയി പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇയാള്‍ കഴിഞ്ഞ മാസം വീട്ടില്‍ വെച്ച് വീണ്ടും ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ ഭവിഷ്യത്ത് അനുഭവിക്കുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു.

സഹിക്കെട്ട പെണ്‍കുട്ടി കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് ഐപിസി 376, 506 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. സംഭവം വിവാദമായതോടെ ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്നുമാണ് മന്‍സുഖ് ദോഖായി ആപ്പ് ടിക്കറ്റില്‍ മത്സരിച്ചത്. ഡല്‍ഹി തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പാര്‍ട്ടിക്ക് പീഡനം വലിയ ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :