ആം ആദ്മി പാര്‍ട്ടി ആദ്യ അത്താഴ വരുന്നിലൂടെ സമാഹരിച്ചത് 91 ലക്ഷം

മുംബൈ| Last Modified വെള്ളി, 28 നവം‌ബര്‍ 2014 (13:01 IST)
ഫണ്ട് സമാഹരിക്കാനായി ആം ആദ്മി പാര്‍ട്ടി മുംബൈയില്‍ സംഘടിപ്പിച്ച അത്താഴ വിരുന്നിലൂടെ ലഭിച്ചത് 91 ലക്ഷം രൂപ. ഡല്‍ഹി നിയമസമ തിരഞ്ഞെടുപ്പിനായുള്ള ഫണ്ട് സമാഹരണത്തിനായാണ് പാര്‍ട്ടി അത്താഴ വിരുന്ന് സംഘടിപ്പിച്ചത്.

അത്താഴ വിരുന്ന് പ്രധാനമായും വ്യവസായികളേയും ബാങ്ക് ഉദ്യോഗസ്ഥരേയും ഐടി പ്രോഫഷണലുകളേയും ലക്ഷ്യമാക്കിയാണ്‍ ഒരുക്കിയത്.ഡോണര്‍ പാസില്‍ നിന്ന് മാത്രമായി 36 ലക്ഷം രൂപയാണ് ലഭിച്ചതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്.

പ്രചാരണത്തിനായി
5 കോടിയോളം രൂപ നല്‍കാനാണ് എപിപിയുടെ മഹാരാഷ്ട്ര ഘടകത്തിന്റെ തീരുമാനം. ഇതുകൂടാതെ ഫണ്ടിനായി ഓണ്‍ലൈന്‍ സേവനവും പാര്‍ട്ടി ആരംഭിച്ചിട്ടുണ്ട്.അടുത്ത അത്താഴ വിരുന്ന് ബംഗളൂരുവിലാണ് നടക്കുക.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :