81 വയസ്സില്‍ കല്യാണം, മധുവിധു!

അഹമ്മദാബാദ്| WEBDUNIA|
PRO
അഹമ്മദാബാദ് സ്വദേശിയായ ഭ്രമര്‍ലാല്‍ കഴിഞ്ഞ ചൊവ്വാഴ്ച വിവാഹിതനായി. അതിലെന്താണിത്ര വിശേഷം എന്ന് ചോദിക്കുന്നതിനു മുമ്പ് അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ അറിയുന്നത് നന്നായിരിക്കും. ഭ്രമര്‍ലാലിന് വയസ്സ് 81. ഭാര്യ മരിച്ചിട്ട് 11 മാസം ആയതേ ഉള്ളൂ!

താന്‍ മനസ്സുകൊണ്ട് 28 വയസ്സുകാരനാണെന്ന് പറയുന്ന ഭ്രമര്‍ലാല്‍ തനിക്ക് ഒരു പെണ്‍‌തുണ കൂടാതെ ജീവിക്കാനാവില്ല എന്ന് തുറന്നു സമ്മതിക്കുന്നു. ഭ്രമര്‍ലാലിന്റെ പുതിയ ഭാര്യ പ്രമോദിനി പരഞ്ജപെയ്ക്ക് 61 വയസ്സുണ്ട്. പ്രമോദിനിയുടെ ആദ്യ വിവാഹമാണിത്.

ഒരുഡസനോളം കൊച്ചുമക്കളെയും മക്കളെയും മരുമക്കളെയും സാക്ഷിനിര്‍ത്തിയാണ് ഭ്രമര്‍ലാല്‍ വിവാഹിതനായത്. തനിക്ക് വിവാഹം ചെയ്താല്‍ കൊള്ളാമെന്ന ആഗ്രഹം പ്രകടിച്ചപ്പോള്‍ മക്കളാരും എതിര്‍പ്പ് പറഞ്ഞില്ല എന്നും ഇദ്ദേഹം പറയുന്നു.

അതേസമയം, വിവാഹം കഴിഞ്ഞ് വീട്ടില്‍ കുത്തിയിരുന്ന് ‘മൂഡ്’ നശിപ്പിക്കാനൊന്നും ഭ്രമര്‍ലാല്‍ ഒരുക്കമല്ല. പുതിയ സഖിയുമൊത്ത് ഉത്തരേന്ത്യയില്‍ ഒരു മധുവിധു യാത്ര നടത്താനിരിക്കുകയാണ് ഭ്രമര്‍ലാല്‍ - അതേ അദ്ദേഹത്തിന് മനസ്സില്‍ ചെറുപ്പമാണ്!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :