പണം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; 80കാരന് ദാരുണാന്ത്യം

പണം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട്​ ബാങ്കിൽ നടന്ന തർക്കത്തിനിടെ 80കാരൻ മരിച്ചു

laknow, UP, bank, death ലക്​നൗ, യു പി, ബാങ്ക്, മരണം
ലക്​നൗ| സജിത്ത്| Last Modified ശനി, 17 ഡിസം‌ബര്‍ 2016 (16:41 IST)
ബാങ്കിൽ നിന്ന് പണം പിൻവലിക്കൽ പരിധിയെക്കുറിച്ച്​ ഉദ്യോഗസ്​ഥരുമായി തർക്കിക്കുന്നതിനിടെ 80 വയസ്സുള്ള​ വൃദ്ധൻ മരിച്ചു. ഉത്തർപ്രദേശിലെ സർഗാപുര ഗ്രാമത്തിലെ ബലാദീൻ എന്ന വൃദ്ധനാണ് മരിച്ചത്. ത​ന്റെ ചികിൽസയുടെ ആവശ്യത്തിനായുള്ള പണം പിൻവലിക്കുന്നതിനായിരുന്നു ബലാദീനും മകനും ബാങ്കിലെത്തിയത്.

കൗണ്ടറിൽ 14,000 രൂപ പിൻവലിക്കാനുള്ള സ്ലിപ്പാണ് ഇയാള്‍ നല്‍കിയത്. എന്നാല്‍ 6000 രൂപ മാത്രമേ നൽകാൻ കഴിയുകയുള്ളു എന്ന്​ കാഷ്യർ അറിയിച്ചു. എന്നാല്‍ ഇതിനെ തുടർന്ന് നടന്ന തർക്കത്തിനിടെയാണ് ബലാദീൻ നെഞ്ചു വേദനയെ തുടർന്ന്​ ബാങ്കിൽ വെച്ച്​ തന്നെ മരണത്തിനു കീഴടങ്ങിയത്.

​ബലാദീന്​ ഗുരതരമായ ഹൃദയ രോഗമുണ്ടായിരുന്നെന്ന് മകൻ പറഞ്ഞു. സംഭവത്തെ തുടർന്ന്​ ബാങ്കിലുണ്ടായിരുന്ന ആളുകൾ ബഹളമുണ്ടാക്കുകയും ബാങ്ക്​ ജീവനക്കാരെ അറസ്​റ്റ്​ ചെയ്യണമെന്ന് പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. പൊലീസ് നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തര്‍ക്കത്തിനു ശമനമുണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :