ഇന്ത്യയില്‍ 74.99 കോടി ആളുകള്‍ മൊബൈലിലാണ്

Last Modified തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (13:53 IST)
ഇന്ത്യയിലെ 74.99 കോടി ആളുകള്‍ മൊബൈലിലാണ്. മൊബൈല്‍ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം കഴിഞ്ഞമാസം 74.99 കോടിയായി ഉയര്‍ന്നുവെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് വ്യക്തമാക്കിയത്.

ഓഗസ്‌റ്റില്‍മാത്രം ‍55.4 ലക്ഷം പേരാണ് പുതുതായി സിം വാങ്ങിയത്. റിലയന്‍സ് ഇന്‍ഡസ്‌ട്രീസ്, ടാറ്റാ ടെലിസര്‍വീസസ് എന്നിവയുടെ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 21.05 കോടി ഉപഭോക്താക്കളുള്ള എയര്‍ടെല്ലാണ് രാജ്യത്തെ എറ്റവും വലിയ മൊബൈല്‍നെറ്റ്‌വര്‍ക്ക്‌‍.

17.2 ലക്ഷം പേരെ പുതുതായി ചേര്‍ത്ത് ഐഡിയയാണ് കഴിഞ്ഞമാസം മുന്നിട്ടു നിന്നത്. മൊത്തം 14.18 കോടി ഉപഭോക്താക്കളാണ് ഐഡിയയ്‌ക്കുള്ളത്. വോഡാഫോണ്‍ (12.2 ലക്ഷം), എയര്‍ടെല്‍(7.69 ലക്ഷം), എയര്‍സെല്‍(9.05 ലക്ഷം), യൂണിനോര്‍ (7.06 ലക്ഷം), വീഡിയോകോണ്‍ (1.96 ലക്ഷം), എംടിഎന്‍.എല്‍(10,017) എന്നിങ്ങനെയാണ് മറ്റ് ഓപ്പറേറ്റര്‍മാരുടെ കണക്ക്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :