തെലങ്കാനയില്‍ 50 പേര്‍ക്കു കൂടി പന്നിപ്പനി സ്ഥിരീകരിച്ചു

ഹൈദരാബാദ്| Last Modified ഞായര്‍, 25 ജനുവരി 2015 (15:28 IST)
തെലങ്കാനയില്‍ വീണ്ടും 50 പേരില്‍ കൂടി പന്നിപ്പനി സ്ഥിരീകരിച്ചു. തെലങ്കാനയില്‍ ഇതിനോടകം
21 പേര്‍ പന്നിപ്പനി ബാധിച്ച് മരണമടഞ്ഞിട്ടുണ്ട്. ഇതോടെ തെലങ്കാനയില്‍ പന്നിപ്പനി സ്ഥിരീകരിച്ചവരുടെ എണ്ണം
290 ആയി.

ഇതുകൂടാതെ രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന
100 ആളുകളുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി 24 ഓളം മൊബൈല്‍ മെഡിക്കല്‍ സംഘങ്ങളേയും സര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :