കേന്ദ്രമന്ത്രിസഭാ പുനസംഘടന; മോദി സര്‍ക്കാറില്‍ നിന്നും കൂട്ട രാജി, കൂടുതല്‍ പേര്‍ രാജിക്ക് - സുരേഷ് ഗോപിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (07:32 IST)

Widgets Magazine

കേന്ദ്രമന്ത്രിസഭ പുനസ്സംഘടനയുടെ ഭാഗമായി അഞ്ച് കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചു. ജലവിഭവമന്ത്രി ഉമാഭാരതി, ചെറുകിട സംരംഭ വകുപ്പ് മന്ത്രി കല്‍‌രാജ് മിശ്ര, ഇതേ വകുപ്പിലെ സഹമന്ത്രി ഗിരിരാജ് സിങ്, കൃഷി മന്ത്രി രാധാമോഹന്‍ സിങ്, നൈപുണ്യ വികസനമന്ത്രി രാജീവ് പ്രതാപ് റൂഡി, ജലവിഭവ സഹമന്ത്രി സഞ്ജീവ് ബല്യന്‍ എന്നിവരാണ് രാജി വെച്ചത്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 
 
കേന്ദ്രമന്ത്രിസഭ പുനസ്സംഘടനയുടെ ഭാഗമായി കൂടുതല്‍ മന്ത്രിമാര്‍ രാജി വെച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നാളെ നടക്കാനിരിക്കുന്ന മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായിട്ടാണ് മന്ത്രിമാരുടെ ഈ കൂട്ടരാജി. പ്രതിരോധമന്ത്രാലയത്തിന്റെ അധികച്ചുമതലയുള്ള അരുണ്‍ ജെയ്റ്റ്‌ലിയെ ധനമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുമെന്നും സൂചനകള്‍ ഉണ്ട്.
 
രാജ്യ സഭാ എംപി സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.  എട്ടു മന്ത്രിമാരുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഇന്നലെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. നിതിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുനൈറ്റഡ് എന്‍ഡിഎയുടെ ഭാഗമായതിനാല്‍ അവര്‍ക്കും പ്രാതിനിധ്യം കിട്ടുന്ന രീതിയിലായിരിക്കും അഴിച്ചുപണിയെന്ന് സൂചനയുണ്ട്. പുതിയ മന്ത്രിമാര്‍ എന്നു സത്യപ്രതിജ്ഞ ചെയ്യുമെന്ന കാര്യത്തിലും വ്യക്തത വന്നിട്ടിട്ടില്ല. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
നരേന്ദ്ര മോദി സുരേഷ് ഗോപി Bjp Suresh Gopi ബിജെപി Narendra Modi

Widgets Magazine

വാര്‍ത്ത

news

ഇന്ത്യയുടെ ദിശാസൂചക ഉപഗ്രഹ വിക്ഷേപണം വിജയിച്ചില്ല; ഐ​ആ​ർ​എ​ൻ​എ​സ്എ​സ്-1 എ​ച്ച് വി​ക്ഷേ​പ​ണം പ​രാജയം - വീഴ്ച നാലാം ഘട്ടത്തിൽ

ഇ​ന്ത്യ​യു​ടെ ദി​ശാ​സൂ​ച​ക ഉ​പ​ഗ്ര​ഹ ശ്രേ​ണി​യി​ലു​ള്ള ഐ​ആ​ർ​എ​ൻ​എ​സ്എ​സ്-1 എ​ച്ച് ...

news

നടി ഉപദ്രവിക്കപ്പെട്ട സംഭവം: എല്ലാത്തിനും കാരണം ഇടത് എംഎല്‍എമാരെന്ന് അലന്‍‌സിയറുടെ തുറന്നുപറച്ചില്‍

നടി അക്രമിക്കപ്പെട്ടതിന്റെ പിറ്റേന്ന് സിനിമാ പ്രവര്‍ത്തകര്‍ എറണാകുളത്ത് പ്രതിഷേധ ...

news

നടി കനിഞ്ഞു; ജീ​ൻ പോ​ൾ ലാ​ല്‍ രക്ഷപ്പെട്ടേക്കും - ഞെട്ടിപ്പിക്കുന്ന തീരുമാനവുമായി ഹൈ​ക്കോ​ട​തി

'ഹണി ബീ 2' എന്ന സിനിമയില്‍ തന്റെ അനുമതിയില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും പ്രതിഫലം ...

Widgets Magazine