തീ​ർ​ഥാ​ട​ക വാ​ഹ​നം അപകടത്തില്‍പ്പെട്ടു; അ​ഞ്ചു​പേ​ർക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

തീ​ർ​ഥാ​ട​ക വാ​ഹ​നം ട്രാ​ക്ട​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു; അ​ഞ്ചു​പേ​ർ മ​രി​ച്ചു

ക​ഡ​പ്പ| സജിത്ത്| Last Modified വ്യാഴം, 1 ജൂണ്‍ 2017 (08:38 IST)
തീ​ർ​ഥാ​ട​ക സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം അ​പ​ക​ട​ത്തി​പ്പെ​ട്ട് അഞ്ച് മരണം. ജി​ല്ല​യി​ലെ ദു​വ്വു​ർ മ​ണ്ഡ​ലി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. തി​രു​മ​ല വെ​ങ്കി​ടേ​ശ്വ​ര സ്വാ​മി ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ചു മ​ട​ങ്ങി​വ​രി​ക​യാ​യി​രുന്നവരാണ് മരിച്ചത്. അ​പ​ക​ട​ത്തി​ൽ എ​ട്ടു പേ​ർ​ക്കു പ​രി​ക്കേ​റ്റു.

തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി​ബ​സ് ട്രാ​ക്ട​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തെ സം​ബ​ന്ധി​ച്ചു പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട​ത്തി​നു കാ​ര​ണ​മായതെന്നാണ് പൊലീസിന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :