2ജി സ്‌പെക്ട്രം അഴിമതിക്കേസ്: ദയാലു അമ്മാളിന് ജാമ്യം

ന്യൂഡല്‍ഹി| Last Modified ബുധന്‍, 20 ഓഗസ്റ്റ് 2014 (13:28 IST)
2ജി സ്‌പെക്ട്രം അഴിമതി കേസില്‍ ഡിഎംകെ നേതാവ് എം. കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന് ജാമ്യം.ഡെല്‍ഹി സി ബി ഐ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്.5 ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും തുല്യതുകയുള്ള രണ്ട് ആള്‍ ജാമ്യത്തിലുമാണ്
ദയാലുഅമ്മാളിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

എന്നാല്‍ കേസില്‍ തന്നെ കുറ്റവിമുക്തയാക്കണമെന്നവശ്യപ്പെട്ട് ദയാലുഅമ്മാള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.മുന്‍ ടെലികോം മന്ത്രി എ. രാജയുടേയും ഡിഎംകെ എംപി കനിമൊഴിയുടേയും ജാമ്യാപേക്ഷ കോടതി ഇന്ന് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളുകയാണെങ്കില്‍ ഇവരെ അറസ്റ്റ് ചെയ്തേക്കും.

2008 ല്‍ രാജ ടെലികോം മന്ത്രിയായിരുന്നപ്പോള്‍ 2 ജി ലൈസന്‍സ് അനുവദിക്കുന്നതിന് 200 കോടി രൂപ കൈക്കൂലി വാങ്ങിയെന്നതാ‍ണ് കേസ്. കേസില്‍ 19 പേരാണ് കുറ്റപത്രത്തില്‍ ഉള്‍പെട്ടിട്ടുള്ളത്.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :