വൈദ്യുതി മോഷണം തടയാന്‍ 25,300 കോടിയുടെ കേന്ദ്ര പദ്ധതി

ന്യൂഡല്‍ഹി| Last Modified വെള്ളി, 21 നവം‌ബര്‍ 2014 (15:16 IST)
വ്യാപകമായ വൈദ്യുതി മോഷണം തടയിടാനും പരിഷ്‌കരിക്കുന്നതിനുമായി രാജ്യം 25,300 കോടിരൂപ ചെലവഴിക്കുമെന്ന് കേന്ദ്ര വൈദ്യത മന്ത്രാലയം.

വൈദ്യുതി മോഷണം ഇല്ലാതാക്കുക, വിതരണ നഷ്ടം കുറയ്ക്കുക എന്നിവ നരേന്ദ്രമോദി തെരഞ്ഞെടുപ്പ് വാഗ്ദാനമായി നല്‍കിയിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയും പഴക്കം ചെന്ന വിതരണ ശൃംഖലയുമാണ് ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും വൈദ്യുതി നഷ്ടമുണ്ടാകാന്‍ കാരണം

പദ്ധതിപ്രകാരം നഗരപ്രദേശങ്ങളില്‍ ഗവണ്‍മെന്റ് മീറ്ററുകളും ഫീഡറുകളും വിതരണം ചെയ്യും. ഈ പദ്ധതിയിലൂടെ സാങ്കേതികമായും അല്ലാതെയും ഉണ്ടാകുന്ന വൈദ്യുതി നഷ്ടം പരിഹരിക്കാനാകുമെന്നാണ് കേന്ദ്രം പറയുന്നത്. രാജ്യവ്യാപകമായി കോടിക്കണക്കിന് രൂപയുടെ വൈദ്യുതി മോഷ്ടിക്കപ്പെടുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :