ടിക്ക് ടോക്കില്‍ സ്റ്റാറാവാന്‍ നടുറോഡില്‍ യുവതിയുമായി സ്‌കൂട്ടര്‍ അഭ്യാസം: ബെംഗളൂരുവിൽ യുവാവ് അറസ്റ്റില്‍

21 കാരനായ ബികോം വിദ്യാര്‍ത്ഥി നൂര്‍ അഹമ്മദാണ് അറസ്റ്റിലായത്.

Last Updated: ബുധന്‍, 12 ജൂണ്‍ 2019 (14:40 IST)
ടിക്ക് ടോക്കില്‍ സ്റ്റാറാവാന്‍ നടുറോഡില്‍ യുവതിയുമായി സ്‌കൂട്ടര്‍ അഭ്യാസം നടത്തിയ യുവാവ് ബെംഗുളുരുവില്‍ അറസ്റ്റിൽ. 21 കാരനായ ബികോം വിദ്യാര്‍ത്ഥി നൂര്‍ അഹമ്മദാണ് അറസ്റ്റിലായത്. സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ നിയമങ്ങള്‍ കാറ്റില്‍ പറത്തി നടത്തിയ ഇവരുടെ അഭ്യാസ വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

റോഡില്‍ അപകടകരമായി വാഹനമോടിച്ചതിന് അറസ്റ്റ് ചെയ്ത നൂര്‍ അഹമ്മദിനെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്നും സ്വന്തമായി സ്‌കൂട്ടര്‍ ഇല്ലാത്ത നൂര്‍ കഴിഞ്ഞ പത്തുമാസത്തില്‍ അധികമായി സുഹൃത്തുകളുടെ വാഹനത്തില്‍ ബൈക്ക് അഭ്യാസം പരിശീലിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :