അതിര്‍ത്തിയില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍| Last Updated: ചൊവ്വ, 27 ജനുവരി 2015 (20:40 IST)
ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പുല്‍വാമ സെക്ടറിലെ മിന്‍ഡോറ, ത്രാല്‍ എന്നിവടങ്ങലിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്.ഏറ്റുമുട്ടലില്‍ ഒരു സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടര്‍ക്കഥയാകുകയാണ്. നേരത്തെ ആര്‍ എസ് പുര മേഖലയിലെ ബി എസ് എഫ് പോസ്റ്റുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയതിനു തൊട്ട് പിന്നാലെയാണ് അതിര്‍ത്തില്‍ ആക്രമണം ആരംഭിച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :