ജെല്ലികെട്ടിനിടെ കാളയുടെ കുത്തേറ്റ് 19 കാരന് ദാരുണാന്ത്യം; നിരവധിപേര്‍ക്ക് ഗുരുതരപരുക്ക് - അപകടം മധുരയില്‍

jallikattu , Death , ജ്ജെല്ലിക്കെട്ട് , മരണം , മധുര
മധുര| സജിത്ത്| Last Modified തിങ്കള്‍, 15 ജനുവരി 2018 (16:54 IST)
ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് 19 കാരന് ദാരുണാന്ത്യം. ഡിണ്ടിഗല്‍ സ്വദേശിയായ എസ് കാളിമുത്തുവാണ് മരിച്ചത്. സംഭവത്തില്‍ ഇരുപത്തിയഞ്ചിലേറെ പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ മധുരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മത്സരം നടക്കുന്നതിനിടെ കാള കാണികളുടെ ഇടയിലേക്ക് പാഞ്ഞുകയറിയതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം വിട്ട് കാണികളുടെ ഇടയിലൂടെ ഓടിയ കാള ഫിനിഷിംഗ് പോയിന്റിനടുത്ത് നിന്നിരുന്ന കാളിമുത്തുവിനെ കുത്തി വീഴ്ത്തുകയായിരുന്നു.

2014 ല്‍ ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ട് കോടതി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ശക്തമായ പ്രതിഷേധമുണ്ടായതോടെയാണ് കഴിഞ്ഞ വര്‍ഷം കോടതി വിധി മറികടന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കുകയും ഇതിനായി നിയമം രൂപികരിക്കുകയും ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :