Widgets Magazine Widgets Magazine
Widgets Magazine

എംഎൽഎ ഹോസ്റ്റലിൽ പതിനേഴുകാരി കൂട്ട ബലാത്സംഗത്തിനിരയായി

നാഗ്പുർ, വെള്ളി, 21 ഏപ്രില്‍ 2017 (14:10 IST)

Widgets Magazine
   rape , police , arrest , MLA hostel , gang rape , എംഎൽഎ ഹോസ്റ്റല്‍ , മനോജ് ഭഗത് , പതിനേഴുകാരി , കൂട്ട ബലാത്സംഗം

എംഎൽഎ ഹോസ്റ്റലിൽ പതിനേഴുകാരി കൂട്ട ബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ നാഗ്പൂർ സിവിൽ ലൈൻസ് ഏരിയയിലെ എംഎൽഎ ഹോസ്റ്റലിലാണ് സംഭവമുണ്ടായത്. പ്രതികളായ മനോജ് ഭഗത്(44), രജത് മാദ്രെ(19) എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

ഈ മാസം പതിനാലിനായിരുന്നു സംഭവം. പ്രതികളുടെ കടയില്‍ ജോലിക്ക് നിന്നിരുന്ന പെണ്‍കുട്ടിയാണ് ബലാത്സംഗത്തിനിരയായത്.

ബന്ധുവിന്റെ വിവാഹമാണെന്നും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തണമെന്നും പറഞ്ഞു വിശ്വസിപ്പിച്ച ശേഷം മനോജ് ഭഗത് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.

സംസ്ഥാനത്തിന് പുറത്തു നിന്നും എത്തുന്നവരാണെന്നും അതിനാല്‍ താമസിക്കാന്‍ മുറി നല്‍കണമെന്നും ഇയാള്‍ എംഎൽഎ ഹോസ്റ്റലിലെ അധികൃതരെ അറിയിക്കുകയും മുറി സ്വന്തമാക്കുകയുമായിരുന്നു.  

ഹോസ്റ്റല്‍ മുറിയില്‍ എത്തിച്ച ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തു. സംഭവശേഷം പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പ്രതികള്‍ പിടിയിലായത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

തമിഴ്‌രാഷ്ട്രീയ പ്രതിസന്ധിക്ക് പരിസമാപ്തി; പളനിസ്വാമി മുഖ്യമന്ത്രിയായി തുടരും, ചിന്നമ്മയ്ക്ക് പകരം ഒപിഎസ് ജനറൽ സെക്രട്ടറി

ചെന്നൈ: തമിഴ് രാഷ്ട്രീയത്തില്‍ അണ്ണാ ഡിഎംകെയിൽ ഒത്ത്തീര്‍പ്പിന് ധാരണ. ഒ പനീർസെൽവം ...

news

കുരിശ് ഏറ്റെടുത്തിട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് എന്തിനാ സഖാവേ? നിങ്ങള്‍ പുതിയ സഭ തുടങ്ങുവാണോ?: മുഖ്യമന്ത്രിയോട് വൈദികൻ

മൂന്നാറിൽ കൈയ്യേറ്റ ഭൂമി ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ച് ...

news

കോടതി ധനുഷിനൊപ്പം; അവകാശവാദം ഉന്നയിച്ച ദമ്പതികള്‍ പെടുമോ?

തെന്നിന്ത്യയിലെ പ്രിയതാരം ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് ദമ്പതിള്‍ സമര്‍പ്പിച്ച ...

news

എസ്ബിഐ ഇടപാടുകാര്‍ ശ്രദ്ധിക്കുക... എടിഎം, മൊബൈൽ ബാങ്കിങ് സേവനങ്ങള്‍ രാത്രിയോടെ തടസപ്പെടും?

ഇന്നു രാത്രി 11.15 മുതൽ നാളെ രാവിലെ 11.30 വരെ എസ്ബിടി ഇടപാടുകാരുടെ എടിഎം, ഇന്റർനെറ്റ് ...

Widgets Magazine Widgets Magazine