മൊബൈൽ ഫോൺ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു; മകൾ മറുപടി നൽകിയത് ആത്മഹത്യയിലൂടെ

ശനി, 14 ഏപ്രില്‍ 2018 (13:59 IST)

ഭോപ്പാൽ: മദ്യപ്രദേശിലെ പുനഭട്ടിലാണ് സംഭവം. ബിരുദ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിനു പിന്നിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിനെ തുടർന്നുള്ള പിതാവിന്റെ ശാസനയെന്ന് പൊലീസ് വ്യക്തമാക്കി. മൊബൈൽ ഫോൺ ഉപയോഗം കുറച്ച്, പഠിക്കാൻ പറഞ്ഞ് ശാസിച്ചതിലുള്ള മാനസ്സിക സംഘർഷത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്.
 
വെള്ളിയാഴ്ച പെൺകുട്ടി ഫോൺ അമിതമായി ഉപയോഗിക്കുന്നത് കണ്ടപ്പോൾ പിതാവായ ധൻരാജ്  മകളിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചു വാങ്ങുകയും പഠിക്കാൻ പറഞ്ഞ് ശാസിക്കുകയും ചെയ്തിരുന്നു. ഇതിൽ ദേഷ്യപ്പെട്ട് മുറിയിലേക്കു പോയ കൃതിക ഉച്ചയോടെ തൂങ്ങി മരിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 
 
ഭോപ്പാൽ വാൽമി എക്സലൻസ് കോളേജിലെ വിദ്യാർത്ഥിയായിരുന്നു 17 കാരിയായ കൃതിക. ഇതേ കോളേജിൽ പ്യൂൺ ജീവനക്കാരനാണ് കുട്ടിയുടെപിതാവ് ധൻരജ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കത്തുവ സംഭവം ‘ഭയാനകം’; ആശങ്ക പങ്കുവച്ച് ഐ​ക്യ​രാ​ഷ്ട്ര സ​ഭ - നാണംകെട്ട് ഇന്ത്യ

ജമ്മു കശ്‌മീരിലെ കത്തുവ ജില്ലയിൽ ക്രൂര ബലാത്സംഗത്തിനിരയായി എട്ട് വയസുകാരി കൊല്ലപ്പെട്ട ...

news

കത്തുവ പെണ്‍കുട്ടിയെ അപമാനിച്ച യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

ജമ്മു കശ്‌മീരിലെ കത്തുവ ജില്ലയിൽ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഏട്ട് വയസുകാരിയെ ...

news

കണക്ക് ചെയ്യുന്നതില്‍ വീഴ്‌ചവരുത്തി; അധ്യാപകന്‍ രണ്ടാം ക്ലാസുകാരന്റെ കഴുത്തറുത്തു!

കണക്ക് ചെയ്യുന്നതില്‍ വീഴ്‌ചവരുത്തിയ രണ്ടാം ക്ലാസുകാരന്റെ കഴുത്തറുത്തു. അധ്യാപകനാണ് കൊടും ...

Widgets Magazine