ട്രെയിന്‍ മാറി കയറി ഡല്‍ഹിയിലെത്തിയ പതിനഞ്ചുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം 70,​000 രൂപയ്‌ക്ക് വിറ്റു; പീഡനം മാസങ്ങളോളം തുടര്‍ന്നു - രണ്ടു പേര്‍ പിടിയില്‍

ന്യൂഡൽഹി, ശനി, 4 ഫെബ്രുവരി 2017 (15:03 IST)

Widgets Magazine
    girl kidnapped , 15-year-old girl , Rape , police , arrest , train , Delhi , പതിനഞ്ചുകാരി , മാനഭംഗപ്പെടുത്തി , പൊലീസ് , പീഡനം , പന്തിനഞ്ചുകരി

ട്രെയിന്‍ മാറി കയറി ഡല്‍ഹിയിലെത്തിയ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ വില്‍ക്കുകയും ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

വാര്‍ത്ത വന്‍വിവാദമായതോടെ ഡല്‍ഹി വനിതാ കമ്മീഷന്‍ ഇടപെട്ട് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി.

കഴിഞ്ഞ ഒക്‍ടോബറിലാണ് ബന്ധുക്കളെ സന്ദർശിക്കാനായി ഛത്തിസ്‌ഗഡില്‍ നിന്നും കുട്ടി ട്രെയിനിൽ കയറിയത്. ഡൽഹിയിൽ എത്തിയ പതിനഞ്ചുകാരിയെ റെയില്‍വേ സ്റ്റേഷനില്‍ വെള്ളം വില്‍ക്കുന്ന സരായി കാലെ ഖാൻ എന്നയാളോട്  താന്‍ ട്രെയില്‍ മാറിയാണ് കയറിയതെന്ന് വ്യക്തമാക്കി.

സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയ സരായി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി. ഇതിന് ശേഷം പപ്പു യാദവ് എന്നൊരാൾക്ക് 70,​000 രൂപയ്‌ക്ക് വില്‍ക്കുകയുമായിരുന്നു. രണ്ട് മാസത്തോളം ഫരീദാബാദിലുള്ള വീട്ടിൽ വച്ച് പപ്പു യാദവ് കുട്ടിയെ ഉപദ്രവിച്ചു.

ഫരീദാബാദില്‍ നിന്ന് രക്ഷപ്പെട്ട കുട്ടി ഹസ്രാത്ത് നിസാമുദ്ദീൻ റെയിൽവേ സ്‌റ്റേഷനില്‍ എത്തി. അവിടെവച്ച് സരായിയുടെ ഭാര്യ ഹസീന കുട്ടിയെ കാണുകയും പാനിയത്തിൽ മയക്കുമരുന്നു കലക്കി നൽകി. ഇതിന് ശേഷം അഫ്റോസ് എന്ന 22കാരന് കുട്ടിയെ കൈമാറുകയുമായിരുന്നു.

റെയിൽവേ സ്‌റ്റേഷന് അടുത്ത് വച്ച് അഫ്റോസ് കുട്ടിയെ ഉപദ്രവിക്കുന്നത് ശ്രദ്ധിക്കാനിടയായ യാത്രക്കാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അന്വേഷണത്തിൽ അഫ്റോസിനെയും പപ്പുവിനെയും പൊലീസ് പിടികൂടി. മറ്റുള്ളവർക്കായി തെരച്ചിൽ നടക്കുകയാണ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പതിനഞ്ചുകാരി മാനഭംഗപ്പെടുത്തി പൊലീസ് പീഡനം പന്തിനഞ്ചുകരി Rape Police Arrest Train Delhi Girl Kidnapped 15-year-old Girl

Widgets Magazine

വാര്‍ത്ത

news

ലോ അക്കാദമിക്ക് ഭൂമി നല്കിയതിനെപ്പറ്റി അന്വേഷണമില്ലെന്ന് പിണറായി വിജയന്‍

ലോ അക്കാദമിക്ക് ഭൂമി നല്കിയതിനെപ്പറ്റി അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ...

news

ഉണ്ണിമേരി കൈയേറിയ സർക്കാർ ഭൂമി തിരികെപ്പിടിച്ചു

സിനിമാ താരം ഉണ്ണിമേരിയും കുടുംബാംഗങ്ങളും ചേര്‍ന്ന് കൈവശപ്പെടുത്തിയ സര്‍ക്കാര്‍ ഭൂമി ...

news

ജിയോ ഉപഭോക്‍താക്കള്‍ ഞെട്ടലില്‍; ബിഎസ്എൻഎല്ലിന്റെ ഓഫര്‍ പെരുമഴ - 36 രൂപയ്‌ക്ക് എത്ര ജിബി ലഭിക്കുമെന്ന് അറിയാമോ ?

റിലയന്‍‌സ് ജിയോ തുടക്കം കുറിച്ച ടെലികോം മേഖലയിലെ മത്സരത്തിന് ഒപ്പമെത്താന്‍ രാജ്യത്തെ ...

news

വിദ്യാര്‍ത്ഥികള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ...

Widgets Magazine