നവീകരിച്ച 1000 രൂപ നോട്ട് വരുന്നു; കൂടുതല്‍ സുരക്ഷയുമായി

മുംബൈ| Last Modified ബുധന്‍, 2 സെപ്‌റ്റംബര്‍ 2015 (16:36 IST)
നവീകരിച്ച സുരക്ഷാ സംവിധാനങ്ങളോടെ 1000 രൂപയുടെ നോട്ടുകള്‍ ഉടന്‍ നിങ്ങളുടെ പോക്കറ്റിലെത്തും. ഇത്തരത്തിലുള്ള പുതിയ ആയിരം രൂപാ നോട്ടുകളുടെ അച്ചടി ഉടൻ ആരംഭിക്കുമെന്ന് ആർബിഐ അറിയിച്ചു. രൂപയുടെ ചിഹ്നവും നമ്പർ പാനലിൽ വലുപ്പം ചെറുതായിവരുന്ന രീതിയിൽ എൽ എന്ന അക്ഷരവും ഉൾപ്പെടുത്തും. മഹാത്മാഗാന്ധി സീരിസിലാകും നോട്ടുകള്‍ പുറത്തിറങ്ങുക.

ഈ വർഷം മാർച്ച് അവസാനത്തോടെയുള്ള കണക്കെടുപ്പിൽ മൊത്തം പ്രചാരത്തിലിരിക്കുന്ന ബാങ്ക് നോട്ടുകളിൽ 85 ശതമാനത്തോളവും 500, 1,000 നോട്ടുകളാണെന്ന് ആർബിഐ വാർഷിക റിപ്പോർട്ട് പറയുന്നു. 500ന്റെയും 100ന്റെയും നോട്ടുകളില്‍ പരിമിതമായി ഈ സുരക്ഷാ രീതി നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :