‘സീറ്റ് ബെല്‍റ്റ് മുറുക്കി സ്ഥാനം ഉറപ്പിക്ക് ’: മോദി സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി, ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (14:38 IST)

മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ മോദിയേയും ജെയ്റ്റ്‌ലിയെയും പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഹുല്‍ തന്റെ ട്വിറ്ററിലൂടെയാണ് മോദി സര്‍ക്കാരിനെ പരിഹസിച്ചത്. ലേഡീസ് ആന്റ് ജെന്റില്‍മാന്‍ ഇത് നിങ്ങളുടെ സഹ പൈലറ്റും ധനമന്ത്രിയുമാണ് സംസാരിക്കുന്നത്. 
 
നിങ്ങള്‍ സീറ്റ് ബെല്‍റ്റ് മുറുക്കി സ്ഥാനം ഉറപ്പിക്കുക. നമ്മുടെ വിമാനത്തിന്റെ ചിറകുകള്‍ നഷ്ടമായിരിക്കുകയാണ്’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ ജെയ്റ്റ്‌ലിയുടെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ലേഖനമെഴുതിയതിന് പിന്നാലെയാണ് രാഹുല്‍ ജെയ്റ്റ്‌ലിയെ പരിഹസിച്ച് രംഗത്തെത്തിയത്. 
 
ഇന്ത്യന്‍എക്‌സ്പ്രസിലെ യശ്വന്ത് സിന്‍ഹയുടെ ലേഖനം ഷെയര്‍ ചെയ്തുകൊണ്ടാണ് രാഹുലിന്റെ ട്വീറ്റ്. ‘എനിക്കിപ്പോള്‍ സംസാരിക്കണം’ എന്ന തലക്കെട്ടില്‍ യശ്വന്ത് സിന്‍ഹയെഴുതിയ ലേഖനത്തില്‍ ജെയ്റ്റ്‌ലിയുടെ സാമ്പത്തിക നയങ്ങള്‍ പൂര്‍ണ്ണ പരാജയമാണെന്നായിരുന്നു പറഞ്ഞിരുന്നു. ഇതിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

യു ഡി എഫ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു, പക്ഷേ നടന്നില്ല, അതേആവശ്യവുമായി വി എസ് പിണറായി വിജയന്റെ അടുത്ത്

ഭീമമായ തട്ടിപ്പാണ് ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ മറവില്‍ നടക്കുന്നതെന്നും ഇതിനെതിരെ ...

news

കാവ്യയുടെ ഡ്രൈവര്‍ സാക്ഷികളെ വിളിച്ചിരുന്നു?; കാവ്യ കുടുങ്ങിയതു തന്നെ !

കൊച്സിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് ഒരു വിധത്തിലും ജാമ്യം കിട്ടാന്‍ ...

news

റിമി ടോമിയെ പൊലീസിനു ഇപ്പോഴും സംശയമോ? റിമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഗായിക റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ...

Widgets Magazine