‘ഞാന്‍ തയ്യാര്‍’ - പ്രധാനമന്ത്രിക്ക് മോഹന്‍ലാലിന്റെ മറുപടി കത്ത്

ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (11:31 IST)

Widgets Magazine

സ്വച്ഛ് ഭാരത് അഭിയാന് പദ്ധതിക്ക് പിന്തുണതേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെഴുതിയ കത്തിനു മറുപടിയുമായി നടൻ മോഹൻലാല്‍. ഗാന്ധിജയന്തിയോടനുബന്ധിച്ച് നടക്കാനിരിക്കുന്ന ‘സ്വച്ഛത ഹി സേവ’യെ താന്‍ പിന്തുണയ്ക്കുന്നുവെന്നും സ്വയം സമര്‍പ്പിക്കുന്നുവെന്നും മോഹന്‍ലാല്‍ ഫെസ്ബുക്കില്‍ കുറിച്ചു.
 
ഉത്തരവാദിത്വമുള്ള പൌരനെന്ന നിലയില്‍ രാജ്യത്തെ ഓര്‍ത്ത് നാം അഭിമാനിക്കണമെന്നും രാജ്യം ശുചിയായി കൊണ്ടു നടത്തുന്നതില്‍ നമ്മുടെ പങ്കും വളരെ വലുതാണെന്നും കത്തില്‍ പറയുന്നു. നമ്മുടെ വീടാണ് രാജ്യം, അത് ശുചിയായി നോക്കുക. അങ്ങനെയെങ്കില്‍ ഈ ദീപാവലിയില്‍ നമ്മുടെ വീട് മറ്റ് ഏത് വര്‍ഷങ്ങളേക്കാളും തെളിമയോടെ പ്രകാശിക്കുമെന്ന് മോഹന്‍ലാല്‍ പറയുന്നു.
 
‘സിനിമയെന്നത് ആളുകളെ വളരെയധികം സ്വാധീനിക്കുന്ന മേഖലയാണ്. താങ്കള്‍ ‘സ്വച്ഛത ഹി സേവ’യില്‍ പങ്കാളി ആവുകയാണെങ്കില്‍ അത് നിരവധി ആളുകള്‍ക്ക് പ്രചോദനം നല്‍കും. അതുവഴി നിരവധി പേര്‍ ‘സ്വച്ഛത ഹി സേവ’യില്‍ പങ്കാളിത്തം സ്വീകരിക്കും. അതിനാൽ താങ്കൾ സ്വച്ഛത ഹി സേവ പ്രസ്ഥാനത്തിൽ പങ്കാളിയാവണമെന്നും എന്നായിരുന്നു പ്രധാനമന്ത്രി മോഹന്‍ലാലിനു അയച്ച കത്തില്‍ പറഞ്ഞത്.    Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
നരേന്ദ്ര മോദി മോഹന്‍ലാല്‍ സിനിമ Mohanlal Cinema Narendra Modi

Widgets Magazine

വാര്‍ത്ത

news

നാദിര്‍ഷാ ചോദ്യം ചെയ്യലിനു ഹാജരായി; മെഡിക്കല്‍ സംഘമെത്തി പരിശോധന നടത്തി; ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണായകം

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി സംവിധായകന്‍ ...

news

ദിലീപിനും കാവ്യയ്ക്കും നാദിര്‍ഷായ്ക്കും 18!

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അതിന്റെ അവസാന ഘട്ടത്തിലേക്ക് ...

news

സംസ്ഥാനത്ത് കനത്ത മഴ; വന്‍ നാശനഷ്ടം, 21 വരെ വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. രണ്ട് ദിവസമായി ആരംഭിച്ച മഴ സംസ്ഥാനത്ത് പലയിടങ്ങളിലായി ...

news

മോദിക്കിന്ന് പിറന്നാള്‍: രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ട് ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറുപത്തിയെഴാം പിറന്നാളിന്റെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും ...

Widgets Magazine