‘ഒന്ന് മനസുവച്ചാല്‍ നമ്പര്‍ വണ്‍ ആള്‍ദൈവമാകാമായിരുന്നു’: പ്രതികരണവുമായി മുതുകാട്

വ്യാഴം, 31 ഓഗസ്റ്റ് 2017 (13:43 IST)

പീഡനക്കേസില്‍ ഗുര്‍മീത് സിങ് അറസ്റ്റിലായതോടെ വീണ്ടും ആള്‍ദൈവങ്ങളെ കുറിച്ചുള്ള ചർച്ചകള്‍ സജീവമാകുകയാണ്. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ ആള്‍ദൈവമാകാന്‍ കഴിയേണ്ടിയിരുന്ന ഒരാള്‍ നമ്മുടെ കേരളത്തിലുണ്ട്.
 
അത് പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടാണ്. എന്നാല്‍ ആള്‍ദൈവങ്ങളുടെ തട്ടിപ്പില്‍ സാധാരണക്കാര്‍ പെടുന്നതിനെതിരെ ബോധവല്‍ക്കരണവുമായി മജീഷ്യന്‍ ഗോപിനാഥ് മുതുകാട് രംഗത്ത് എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വീഡിയോ ഇപ്പോല്‍ സോഷ്യല്മീ‍ഡിയകളില്‍ വൈറലായികൊണ്ടിരിക്കുകയാണ്.
 
ഒന്നു മനസു വെച്ചിരുന്നെങ്കില്‍ രാജ്യത്തെ ഏറ്റവും വലിയ ആള്‍ദൈവം ആകാന്‍ കഴിയേണ്ടിയിരുന്നത് മുതുകാടായിരുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റ് പരാമര്‍ശിച്ചു കൊണ്ടാണ് മുതുകാട് രംഗത്തെത്തിയിരിക്കുന്നത്.  
ആള്‍ ദൈവങ്ങള്‍ നമ്മുടെ നാട്ടിലെ ഭരണകൂടങ്ങളെ പോലും സ്വാധീനിക്കുന്ന കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള കോടതി വിധി വന്നത് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുന്നതെന്ന് പറഞ്ഞ അദ്ദേഹം കോടതി വിധിക്ക് നന്ദിയും പറഞ്ഞു. ആള്‍ദൈവങ്ങള്‍ക്ക് മുമ്പില്‍ വ്യക്തിത്വം പണയപ്പെടുത്താന്‍ ആരും തയ്യാറാകരുതെന്നാണ് മുതുകാടിന്റെ അഭ്യര്‍ത്ഥന. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഇന്ത്യ പീഡനം ഗുര്‍മീത് ഗോപിനാഥ് മുതുകാട് India Abuse Gopinath Muthukads Gurmith Ram Rahim

വാര്‍ത്ത

news

കൊതുകിനെ കൊന്ന ചിത്രം ട്വീറ്റ് ചെയ്തയാള്‍ക്ക് ട്വിറ്ററില്‍ വിലക്ക്; പരിഹാസവുമായി സോഷ്യല്‍ മീഡിയ

കൊതുകിനെ കൊന്നതിന്റെ ചിത്രം ട്വീറ്റ് ചെയ്തയാള്‍ക്ക് ട്വിറ്ററില്‍ വിലക്ക്. ജപ്പാന്‍ ...

news

ഗുര്‍മീത് സിങിന് ലൈംഗീക ശേഷിയില്ല! - കോടതിയുടെ നിലപാട് അപ്രതീക്ഷിതം!

ബലാത്സംഗക്കേസില്‍ കോടതി ശിക്ഷിച്ച ദേര സച്ച സേന നേതാവ് ഗുര്‍മീത് സിങിന് ...