Widgets Magazine Widgets Magazine

സണ്ണി ലിയോണിനെ മാതൃകയാക്കണം, സെക്‍സ് ടോയ്‌സ് ഉപയോഗിക്കണം - വിദ്യാര്‍ഥിനിയോട് പ്രിന്‍‌സിപ്പാള്‍ പറഞ്ഞ വാക്കുകള്‍ വിവാദത്തില്‍

ബംഗലൂരു, ശനി, 4 ഫെബ്രുവരി 2017 (16:28 IST)

Widgets Magazine
Sunny Leone , use sex toys , role model , B’luru principal , student , Sunny , sex toys , ലൈംഗിക ചുവ , റിപ്പബ്ലിക് ദിനം , വിദ്യാര്‍ഥിനി , സെക്‍സ് ടോയ്‌സ് , ഡിസിപി , സെക്‍സ് , ബോയ്‌ഫ്രണ്ട്
അനുബന്ധ വാര്‍ത്തകള്‍

ബോളിവുഡ് നടിയും മുന്‍ പോണ്‍ താരവുമായ സണ്ണി ലിയോണിനെ മാതൃകയാക്കണമെന്ന് വിദ്യാര്‍ഥിനിയോട് പ്രിന്‍‌സിപ്പാള്‍. റിപ്പബ്ലിക് ദിനത്തില്‍ ബംഗളുരുവിലെ സദാശിവനഗറിലെ കേന്ദ്രീയ വിദ്യാലയത്തിലെ പ്രധാന അധ്യാപകന്‍ കുമാര്‍ ഠാക്കൂറാണ് പന്ത്രണ്ടാം ക്ലാസുകാരിയോട് ലൈംഗിക ചുവയോടെ സംസാരിച്ചത്.

സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകനായ ഷണ്‍മുഖമാണ് വിദ്യാര്‍ഥിനിയെ പ്രിന്‍‌സിപ്പാളിന്റെ മുറിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടന്ന സംഭാഷണത്തിനിടെ ഠാക്കൂര്‍ പെണ്‍കുട്ടിയോട് മോശമായ ഭാഷയില്‍ സംസാരിക്കുകയായിരുന്നു. “ ബോയ്‌ഫ്രണ്ട് ഉണ്ടാകുന്നത് നല്ലതാണെങ്കിലും ഇടയ്‌ക്ക് സെക്‍സ് ടോയ്‌സ് ഉപയോഗിക്കണം. ഇടയ്‌ക്ക് എന്നെ വന്നു കണ്ടാല്‍ നിനക്ക് ധാര്‍മ്മിക പിന്തുണയും സാമ്പത്തിക സഹായവും നല്‍കാം. അല്ലെങ്കില്‍ ഫസ്‌റ്റ് ക്ലാസ് ലഭിക്കില്ല ” - എന്നുമാണ് ഠാക്കൂര്‍ പറഞ്ഞത്.

പ്രിന്‍‌സിപ്പാളിന്റെ പെരുമാറ്റം മോശമായതിനെത്തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. നേരത്തെയും ഠാക്കൂറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വിദ്യാര്‍ഥികളോട് ലൈംഗിക ചുവയുള്ള വര്‍ത്തമാനം പറയുക ഇയാളുടെ പതിവ് രീതിയാണ്. സ്‌കൂളിലെ ഒരു ജീവനക്കാരന്‍ ഡിസിപിക്ക് എഴുതിയ കത്തില്‍ ഠാക്കൂറിന്റെ ലൈംഗിക വൈകൃതത്തെക്കുറിച്ച വെളിപ്പെടുത്തിയിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ലക്ഷ്‌മി നായര്‍ രാജി വെക്കണമെന്ന് അയ്യപ്പന്‍ പിള്ള

തിരുവനന്തപുരം ലോ അക്കാദമിയുടെ പ്രിന്‍സിപ്പല്‍ സ്ഥാനം ലക്ഷ്‌മി നായര്‍ രാജി വെക്കണമെന്ന് ...

news

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച മുന്‍മന്ത്രി ബിജെപിയിലേക്ക്; വാര്‍ത്ത 100 ശതമാനം സത്യമാണെന്ന് യെദ്യൂരപ്പ

കോണ്‍ഗ്രസില്‍ നിന്നു കഴിഞ്ഞമാസം രാജിവെച്ച മുന്‍ കേന്ദ്രമന്ത്രി എസ് എം കൃഷ്‌ണ ബി ജെ ...

news

ലോ അക്കാദമിക്ക് ഭൂമി നല്കിയതിനെപ്പറ്റി അന്വേഷണമില്ലെന്ന് പിണറായി വിജയന്‍

ലോ അക്കാദമിക്ക് ഭൂമി നല്കിയതിനെപ്പറ്റി അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ...

Widgets Magazine Widgets Magazine