വിവാഹത്തിന് തടസമാകുമെന്ന് കരുതി സഹോദരന്‍ പെങ്ങളെ കഴുത്ത് ഞെരിച്ച് കൊന്നു

ബംഗളുരു, ഞായര്‍, 9 ജൂലൈ 2017 (16:08 IST)

Widgets Magazine

വിവാഹത്തിന് തടസമാകുമെന്ന് കരുതി സഹോദരന്‍  പെങ്ങളെ കഴുത്ത് ഞെരിച്ച് കൊന്നു. മഹാലക്ഷ്മി (28) എന്ന യുവതിയെയാണ് യുവാവ് കൊന്നത്. ഉച്ചയ്ക്ക് ഉറങ്ങുന്നനിടെ മഹാലക്ഷ്മിയെ സഹോദരന്‍ ശിവകുമാര്‍ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ബംഗളുരുവിലെ അഞ്ചെപേട്ടയില്‍ അച്ഛനും സഹോദരനുമൊപ്പം താമസിച്ചു വരികയായിരുന്നു മഹാലക്ഷ്മി. 
 
ജൂണ്‍ 28ന് ഉച്ചമയക്കത്തിന് കിടന്ന മഹാലക്ഷ്മി എഴുന്നേല്‍ക്കാതെ വന്നതോടെയാണ് പിതാവ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തുക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മഹാലക്ഷ്മി മരിച്ചിരുന്നു. മാനസികരോഗിയായ മഹാലക്ഷ്മി ആത്മഹത്യ ചെയ്തുവെന്നാണ് പിതാവ് കരുതിയത്. മഹാലക്ഷ്മിയുടേത് കൊലപാതകമാണെന്ന് വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയപ്പോഴാണ് വ്യക്തമായത്.
 
എന്നാല്‍ സ്വന്തം മകന്‍ തന്നെയാണ് മകളെ കൊലപ്പെടുത്തിയതെന്ന് അധികം വൈകാതെ പിതാവിന് വ്യക്തമായി. മാനസികരോഗിയായ തന്നെ പരിചരിക്കുന്നതിന് ശിവകുമാര്‍ ജോലി ഉപേക്ഷിക്കണമെന്ന് മഹാലക്ഷ്മി ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ തന്റെ വിവാഹത്തിനടക്കം സഹോദരി തടസമാകുമെന്ന് കരുതിയാണ് ഇയാള്‍ കൊലപാതകം നടത്തിയത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഇത് ജനങ്ങളുടെ സര്‍ക്കാര്, മുഖ്യമന്ത്രിയുടെ ശ്രമം ഫലം കണ്ടു‍; സൗദിയില്‍ മരണപ്പെട്ട വയനാട് സ്വദേശിയുടെ മ്രതദേഹം നാളെ നാട്ടിലെത്തും

സൗദിയിലെ ദമാമിൽ മരണപ്പെട്ട വയനാട് സ്വദേശി പ്രകാശ് ദാമോദരന്റെ മൃതദേഹം നാളെ രാവിലെ 9.30 ഓടെ ...

news

ആംബുലൻസ് ലഭിച്ചില്ല; ഒടുവില്‍ മൃതദേഹം കൊണ്ടുപോയത് തുറന്ന റിക്ഷയിൽ

ഉത്തര്‍പ്രദേശില്‍ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടു പോയത് തുറന്ന റിക്ഷയിൽ. റെയിൽവേ ...

news

നാളെ മറ്റൊരാള്‍ക്ക് ഈ ഗതി വരാതിരിക്കണമെങ്കില്‍ ദിലീപ് അത് ചെയ്തേ തീരു - പ്രമുഖര്‍ കളത്തിലിറങ്ങുന്നു!

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെതിരെ തെളിവുകള്‍ ഒന്നും ...

news

ബി നിലവറ തുറക്കുന്നതില്‍ ആരെങ്കിലും ഭയപ്പെടുന്നുണ്ടെങ്കില്‍ അവരെ സംശയിക്കണം: വി‌എസ്

തിരുവന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മൂല്യവസ്തുക്കളുടെ പ്രധാനശേഖരമായ 'ബി നിലവറ' ...

Widgets Magazine