വിദ്യാര്‍ത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ചിത്രങ്ങള്‍ അദ്ധ്യാപകന്‍ പുറത്തുവിട്ടു; കാരണം കേട്ട് പൊലീസ് ഞെട്ടി !

ദിസ്പൂര്‍, ചൊവ്വ, 8 ഓഗസ്റ്റ് 2017 (09:35 IST)

അനുബന്ധ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ അസ്സം ഹൈലാകാന്തി ജില്ലയിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. ഫൈസുദീന്‍ ലസ്‌കര്‍ (37) എന്ന അധ്യാപകനാണ് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.
 
അതേസമയം പോക്‌സ് സെക്ഷന്‍ 8 പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടികളുമൊത്തുള്ള ഇയാളുടെ ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ക്ലാസിനകത്ത് വെച്ച് ഒരു കുട്ടിയെ ഉമ്മ വെക്കുകയും ചേര്‍ത്ത് പിടിച്ചിരിക്കുകയും ചെയ്യുന്ന ചിത്രങ്ങളായിരുന്നു പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രാലയം ഇടപെടുന്നതും അന്വേഷണത്തിന് ഉത്തരവിടുന്നതും.
 
അതേസമയം വിദ്യാര്‍ത്ഥികളുമൊത്തുള്ള ഫോട്ടോ ഇയാള്‍ തന്നെയാണ് പ്രചരിപ്പിച്ചതെന്ന് പൊലീസ് സൂപ്രണ്ട് പ്രണബ് ജ്യോതി പറഞ്ഞു. ഇയാള്‍ കുറ്റം സമ്മതിച്ചതായും നിരവധി കുട്ടികളെ ഇത്തരത്തില്‍ ചൂഷണം ചെയ്തിട്ടുണ്ടെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.
 
തനിക്ക് ചിത്രത്തിലുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്തുതരണമെന്ന് താന്‍ അവളുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ വീട്ടുകാര്‍ പെണ്‍കുട്ടിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചെന്നും ആ വിവാഹം മുടക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടതെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഇന്ത്യ പീഡനം അറസ്റ്റ് പൊലീസ് ദിസ്പൂര്‍ India Abuse Arrest Police

വാര്‍ത്ത

news

എല്ലാവരേയും സ്വീകരിക്കുന്ന നാടാണ് കോഴിക്കോടെന്ന് കേട്ടിട്ടുണ്ട്, എന്നേയും സ്വീകരിക്കുമല്ലോ? : മെറിന്‍ ജോസ്സഫ്

കോഴിക്കോട് എന്നത് ഒരു നാട് മാത്രമല്ല. ആരു എപ്പോള്‍ കയറി വന്നാലും അഥിതികളെ ഇരുകയ്യും ...

news

പിണറായിയുടെ വാക്കുകള്‍ കേട്ട് ആര്‍‌എസ്‌എസ് ഞെട്ടി ! - ഇരട്ടച്ചങ്കന്‍ രണ്ടും കല്‍പ്പിച്ച്

കേരളം കലുക്ഷിത ഭൂമിയാണെന്നും സര്‍ക്കാരിന് ക്രമസമാധാനം നിലനിര്‍ത്താന്‍ കഴിയുന്നില്ലെന്നും ...

news

പൊലീസൊക്കെ കോമഡി അല്ലേ ചേട്ടാ... എസ് ഐയുടെ തൊപ്പി അയാള്‍ മാത്രമേ ഇടാന്‍ പാടുള്ളൂ എന്നുണ്ടോ?

മര്‍ദ്ദന കേസിലെ പ്രതി എസ് ഐയുടെ തൊപ്പി അണിഞ്ഞു നില്‍ക്കുന്ന സെല്‍ഫി സോഷ്യല്‍ മീഡിയകളില്‍ ...