Widgets Magazine Widgets Magazine

വാജ്‌പേയിയെക്കാള്‍ മികച്ച പ്രധാനമന്ത്രി മോദി!

ന്യൂഡല്‍ഹി, ശനി, 28 ജനുവരി 2017 (09:04 IST)

Widgets Magazine
Narendra Modi, Vajpeyee, Note, Demonitization, Arun Jaitley, Budget, നരേന്ദ്രമോദി, വാജ്‌പേയി, ഇന്ദിര, നോട്ട് നിരോധനം, ബജറ്റ്, അരുണ്‍ ജെയ്‌റ്റ്ലി

നോട്ട് നിരോധനത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജനപിന്തുണ ഏറിയെന്ന് സര്‍വെ. ഇന്ത്യാ ടുഡേയും കാര്‍വി ഇന്‍സൈറ്റ്സും ചേര്‍ന്നു നടത്തിയ അഭിപ്രായ സര്‍വെയില്‍ പങ്കെടുത്ത 80 ശതമാനം പേരും നോട്ട് നിരോധനക്കാര്യത്തില്‍ മോദിക്ക് പിന്തുണ അറിയിച്ചു. ഈ നടപടി കള്ളപ്പണം തടയുന്നതില്‍ ഏറെ ഉപകരിക്കുമെന്നാണ് സര്‍വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നത്.
 
ഇപ്പോള്‍ പൊതുതെരഞ്ഞെടുപ്പുണ്ടായാല്‍ 360 സീറ്റോടെ എന്‍ഡിഎ തന്നെ അധികാരത്തില്‍ വരുമെന്നും ബിജെപിക്ക് 305 സീറ്റുകള്‍ ലഭിക്കുമെന്നുമാണ് സര്‍വെ ഫലം. നരേന്ദ്രമോദിക്ക് ജനപിന്തുണ ഏറിവരുകയാണെന്നും ഫലം പറയുന്നു.
 
നോട്ട് നിരോധിച്ചത് നേട്ടങ്ങളേക്കാള്‍ കൂടുതല്‍ ദുരിതങ്ങളാണുണ്ടാക്കിയതെന്ന് 51 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ നോട്ട് അസാധുവാക്കിയത് രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുമെന്ന് 35 ശതമാനം പേര്‍ക്ക് അഭിപ്രായമുണ്ട്. നോട്ട് പിന്‍വലിച്ച രീതിയില്‍ കുറേക്കൂടി ആസൂത്രണമാകാമായിരുന്നുവെന്നാണ് 55 ശതമാനം പേര്‍ പറയുന്നത്.
 
ഇന്ദിരാ ഗാന്ധിയേക്കാളും അടല്‍ ബിഹാരി വാജ്‌പേയിയെക്കാളും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും സര്‍വെ ഫലം പറയുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധവും രാജിഭീഷണിയും; ഉത്തര്‍പ്രദേശില്‍ സ്ഥാനാര്‍ത്ഥികളെ കിട്ടാതെ ബിജെപി വലയുന്നു

പാര്‍ട്ടിക്കുള്ളിലെ തമ്മിലടിയും പ്രതിഷേധവും കാരണം ഉത്തര്‍പ്രദേശില്‍ സ്ഥാനാര്‍ത്ഥികളെ ...

news

സൈനികര്‍ക്ക് മേധാവിയെ ഇനി പരാതികള്‍ നേരിട്ടറിയിക്കാം; വാട്സ് ആപ്പിലൂടെ

സൈനികര്‍ക്ക് പരാതികള്‍ നേരിട്ട് സൈനികമേധാവിയെ അറിയിക്കാം. ഇതിനായി പ്രത്യേക വാട്‌സ് ആപ്പ് ...

news

പ്രിന്‍സിപ്പലായത് ആരുടെയും ഔദാര്യത്തിലല്ല, അച്ഛന്‍ പറഞ്ഞാല്‍ മാത്രം മാറി നില്‍ക്കാം; നിലപാട് കടുപ്പിച്ച് ലക്ഷ്‌മി നായര്‍

ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിയില്ലെന്നു വ്യക്തമാക്കി ലക്ഷ്‌മി നായര്‍. അക്കാദമി ...

news

ജല്ലിക്കെട്ട് സമരം നടത്തിയത് ഒസാമ ബിൻലാദനോ ? - ഒപിഎസിന്റെ പ്രസ്‌താവന ചൂടുപിടിക്കുന്നു

ജല്ലിക്കെട്ട് പ്രതിഷേധക്കാര്‍ക്കെതിരെ പ്രസ്‌താവനയുമായി തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീർ ...

Widgets Magazine Widgets Magazine