റിയാലിറ്റി ഷോയിലെ സാഹസിക പ്രകടനം അനുകരിച്ചു; പതിനൊന്നുകാരന് ദാരുണാന്ത്യം

ഹൈദരാബാദ്, ശനി, 5 ഓഗസ്റ്റ് 2017 (11:21 IST)

DEATH , FEATURED , FIRE DANCE , THELUNGANA , റിയാലിറ്റി ഷോ , മരണം , ഫയര്‍ ഡാന്‍സ് , തെലുങ്കാന

റിയാലിറ്റി ഷോയിലെ ഫയര്‍ ഡാന്‍സ് അനുകരിച്ച കുട്ടിക്ക് ദാരുണാന്ത്യം. വായില്‍ മണ്ണെണ്ണയൊഴിച്ച് തീയിലേയ്ക്കു തുപ്പുന്ന കളിയാണ് കുട്ടിയുടെ ജീവനെടുത്തത്. തെലുങ്കാനയിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ രാപല്‍ കാളി വിശ്വനാഥാണ് കൊല്ലപ്പെട്ടത്.
 
ചൊവ്വാഴ്ചയാണ് ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ ബാലന്‍ ഈ ഫയര്‍ ഡാന്‍സ് കണ്ടത്. വായില്‍ മണ്ണെണ്ണ ഒഴിച്ച് തീയിലേക്ക് തുപ്പുന്ന തീക്കളിയാണ് അന്നു തന്നെ കുട്ടി അനുകരിച്ചത്. എന്നാല്‍, കുട്ടിയുടെ കളിക്കിടെ തീ നിയന്ത്രണാതീതമായി ആളിക്കത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു.
 
ഉടന്‍ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഏറെ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച കുട്ടി മരണത്തിനു കീഴടങ്ങുകയും ചെയ്തു. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
റിയാലിറ്റി ഷോ മരണം ഫയര്‍ ഡാന്‍സ് തെലുങ്കാന Featured Thelungana Death Fire Dance

വാര്‍ത്ത

news

അമ്മയെ മാറ്റി നിര്‍ത്തി എനിക്കൊരു കല്യാണം വേണ്ട, എന്റെ അമ്മ എനിക്ക് ജീവനാണ് - വൈറലായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വിവാഹം എന്നത് അതിന്റെ സമയത്ത് വരുമെന്ന് പഴയകാലത്ത് ഉള്ളവര്‍ പറയാറുണ്ട്. സോഷ്യല്‍ ...

news

ദിലീപിനെതിരെ 20 വർഷം തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ; കുറ്റപത്രം ഒരു മാസത്തിനകം സമര്‍പ്പിക്കുമെന്ന് അന്വേഷണസംഘം

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിൽ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരായ കുറ്റപത്രം ...

news

യുവതിക്കെതിരെ ലൈംഗികാതിക്രമം; ഗായകന്‍ അറസ്റ്റില്‍

യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ബോളിവുഡ് യുവ ഗായകന്‍ യാഷ് വഡാലി ...

news

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: മൂന്ന് ലഷ്‌ക്കര്‍ തീവ്രവാദികളെ വധിച്ചു

ജമ്മു കശ്മീരിലെ സോപോറിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ മൂന്ന് ലഷ്‌ക്കര്‍ തീവ്രവാദികളെ ...