മുസ്ലിമിനും ഹിന്ദുവിനും കൂടി ഒരു റൂം തരില്ല'; ദമ്പതികളെ ഹോട്ടൽ ജീവനക്കാരന്‍ ആക്ഷേപിച്ച് ഇറക്കിവിട്ടു

ചൊവ്വ, 4 ജൂലൈ 2017 (12:35 IST)

Widgets Magazine

ബം​ഗളുരുവിൽ മലയാളി ദമ്പതികളെ മതത്തിന്റെ പേരിൽ ഹോട്ടൽ ജീവനക്കാർ ആക്ഷേപിച്ച് ഇറക്കിവിട്ടു. 
തിരുവനന്തപുരം സ്വദേശിയും മാധ്യമപ്രവർത്തകനുമായ ഷഫീഖ് സുബൈദ ഹക്കീമിനും പങ്കാളിയും ​ഗവേഷകയുമായ ഡി വി ദിവ്യക്കുമാണ് ഈ അനുഭവം ഉണ്ടായത്. 
 
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഒരു മുസ്ലിമിനും ഹിന്ദുവിനും കൂടിയൊരു റൂം തരില്ലെന്നായിരുന്നു ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞത്. ബം​ഗളുരുവിലെ നിയമസർവ്വകലാശാലയിൽ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. രാവിലെ ഏഴോടെ ബം​ഗളുരില്‍ സുധമ ന​ഗർ, അന്നിപുര റോഡിൽ ബിഎംടിസി ബസ് സ്റ്റാന്റിന് സമീപത്തെ ഒലിവ് റെസിഡെൻസി എന്ന ഹോട്ടലിലാണ് ഇരുവരും മുറിയെടുക്കാൻ എത്തിയത്.
 
കുളിക്കാനും മറ്റാവശ്യങ്ങൾക്കുമായാണ് ഷഫീഖ് മുറി ആവശ്യപ്പെട്ടത്. എന്നാൽ ജീവനക്കാരൻ ഇരുവരോടും പേര് ചോദിക്കുകയും തുടർന്ന് തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടുകയും ചെയ്തു. ഇത് കൊടുത്തപ്പോൾ അയാൾ ഞെട്ടുകയും തിരിച്ചും മറിച്ചും നോക്കിയ ശേഷം തങ്ങളെ രൂക്ഷമായ നോട്ടം നോക്കിയതായും ഷഫീഖ് നാരദാ ന്യൂസിനോട് പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നാദിര്‍ഷായ്ക്കാകുമോ?

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്തതിനു പിന്നാലെ വികാരഭരിതനായി ...

news

ഇനി എഴുത്തുകാരനാകാം; യുവാക്കളെ ലക്ഷ്യംവെച്ചുള്ള മോദിയുടെ പുസ്തകം വരുന്നു

മന്‍ കി ബാത് എന്ന റേഡിയോ പരിപാടിയ്ക്കു പിന്നാലെ നരേന്ദ്ര മോദി പുസ്തകം രചിക്കുന്നു. ...

news

മൈഥിലിയും പള്‍സര്‍ സുനിയുടെ കാമുകി ലക്ഷ്മി നായരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് പൊലീസ്

നടി മൈഥിലിയും പള്‍സര്‍ സുനിയുടെ കാമുകിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് പൊലീസ്. ഇതേ ...

news

സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ സുനി, രണ്ട് പേര്‍ ഇപ്പോഴും അണിയറയില്‍ തന്നെ!

യുവനടിയെ ആക്രമിച്ച സംഭവത്തില്‍ സ്രാവുകള്‍ക്ക് പങ്കുണ്ടെന്നും ‘സ്രാവുകള്‍‘ ...

Widgets Magazine