മാരത്തോണിനിടെ വിദ്യാര്‍ത്ഥി മരിച്ചു

ചെന്നൈ| WEBDUNIA| Last Modified ഞായര്‍, 31 ഓഗസ്റ്റ് 2008 (14:42 IST)
ചെന്നൈ മാരത്തോണ്‍ ഓട്ടത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥി കുഴഞ്ഞു വീണുമരിച്ചു.

22കാരനായ എം സന്തോഷ് എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായിരുന്നു.

ഫിനിഷിംഗ് പോയിന്‍റില്‍ എത്തിയ ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. അടിയന്തരമായി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :