ബ്യൂട്ടി മീന്‍സ് മണി !- മോദി കൊടുത്തത് എട്ടിന്റെ പണി

ബുധന്‍, 8 നവം‌ബര്‍ 2017 (16:57 IST)

രാജ്യത്തെ നോട്ടു നിരോധനം മൂലം തകര്‍ന്നു പോയ മേഖലയാണ് സൌന്ദര്യ, ആരോഗ്യ സംരക്ഷണ രംഗം. വന്‍‌കിട ബിസിനസുകാരും സിനിമാക്കാരും കള്ളപ്പണം ധാരാളാമായി ചിലവഴിച്ചിരുന്ന മേഖലയായിരുന്നു ഇത്. പണമിടപാട് ഡിജിറ്റല്‍ ആയതോടെ ഈ മേഖലയിലേക്ക് ഒഴുകിയെത്തിയിരുന്ന പണത്തില്‍ വന്‍ കൂറവാണ് സംഭവിച്ചത്. 
 
അതേസമയം രാജ്യത്തെ നോട്ട് നിരോധനം വൻ വിജയമായിരുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായം. നോട്ടുകള്‍ അസാധുവാക്കിയത് ജനങ്ങള്‍ ഏറ്റെടുത്തതിലൂടെ കള്ളപ്പണത്തിനെതിരായുള്ള തന്റെ സർക്കാരിന്റെ പോരാട്ടം വിജയം കണ്ടുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 
 
സർക്കാരിന്റെ ഇത്തരം ശ്രമങ്ങളെ പിന്തുണയ്ക്കുന്ന രാജ്യത്തെ ജനങ്ങൾക്കു മുന്നിൽ താന്‍ തലകുനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. തീവ്രവാദ പ്രവര്‍ത്തനം കുറഞ്ഞുവെന്ന് കേന്ദ്രസര്‍ക്കാര്‍ അഭിപ്രായപ്പെടുമ്പോള്‍ ജമ്മു-കാശ്മീരിലെയും മാവോയിസ്റ്റ് ബാധിത സംസ്ഥാനങ്ങളിലെയും ഉദാഹരണം ചൂണ്ടികാട്ടി പ്രതിപക്ഷം അത് നിഷേധിക്കുകയാണ്. നോട്ട് നിരോധനം ബിജെപി കള്ളപ്പണവിരുദ്ധദിനമായി ആചരിക്കുമ്പോള്‍ പ്രതിപക്ഷം അതിനെ വിഡ്ഢിദിനമായാണ് ആചരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കോഹ്‌ലിക്ക് ഞെട്ടല്‍, ബിസി​സിഐക്ക് സം​തൃ​പ്തി; അ​ഭി​ന​ന്ദ​നവുമായി ഡിജിപി

കനത്ത മഴയെ അവഗണിച്ച് മണിക്കൂറുകളോളം മത്സരം കാണാനായി കാത്തിരുന്ന ആരാധകരെ ഇന്ത്യന്‍ ...

news

വെളുപ്പിന് എത്തിയത് നൂറോളം പൊലീസുകാർ, പിന്നെയെല്ലാം പെട്ടന്നായിരുന്നു, ആരും ഒന്നുമറിഞ്ഞില്ല !

ഗുരുവായൂർ പാർഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തത് ഇന്നലെ പുലർച്ചെയായിരുന്നു. ...

news

‘പാവപ്പെട്ട ജനങ്ങള്‍ക്ക് നേരെയുണ്ടായ ക്രൂരമായ കടന്നാക്രമണമാണ് നോട്ട് നിരോധനം’: യെച്ചൂരി

രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് നേരെയുണ്ടായ ക്രൂരമായ കടന്നാക്രമണമായിരുന്നു നോട്ട് ...