ബൈക്ക് യാത്രികന് മുന്നില്‍ കൈകൂപ്പി നമിച്ച് പൊലീസുകാരന്‍; ചിത്രം വൈറലാകുന്നു !

ഹൈദരാബാദ്, ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (14:21 IST)

അനുബന്ധ വാര്‍ത്തകള്‍

ബൈക്ക് യാത്രികന് മുന്നില്‍ കൈകൂപ്പി നമിച്ചുനില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ട്രാഫിക് നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി അഞ്ച് പേരേയും വഹിച്ച് യാത്ര ചെയ്യുന്ന ബൈക്ക് യാത്രികന് മുന്നിലാണ് പൊലീസ് കൈകൂപ്പി നില്‍ക്കുന്നത്.
 
ആന്ധ്രപ്രദേശിലെ അനന്തപുരി റോഡിലാണ് ഇത്തരത്തില്‍ ഒരു സംഭവം നടന്നത്. ട്രാഫിക് ലംഘനം ശ്രദ്ധയില്‍പ്പെട്ട പൊലീസുകാരന്‍ ബൈക്കിലെ അംഗസംഖ്യ കണ്ട് ഞെട്ടുകയായിരുന്നു. റോഡ് സുരക്ഷാ ക്ലാസ് കഴിഞ്ഞുള്ള മടക്കത്തിലായിരുന്നു പൊലീസുകാരനായ ഐഐ ശുഭ്കുമാര്‍ ഈ കാഴ്ച കണ്ടത്. 
 
ബൈക്ക് ഓടിച്ച ഹനുമന്തരയടു എന്ന ആളും ഈ റോഡ് സുരക്ഷാ ക്ലാസില്‍ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ബെക്കിന്റെ ടാങ്കിന് മുന്നില്‍ രണ്ട് കുട്ടികളെയും പുറകില്‍ ഭാര്യയെയും ബന്ധുവിനെയുമിരുത്തിയായിരുന്നു ഹെല്‍മെറ്റ് പോലും ധരിക്കാതെ ഹനുമന്തരയടു ബൈക്ക് ഓടിച്ചിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പുലര്‍ച്ചെ കാമുകിയെ കാണാൻ പോയ ടെക്കിയെ തല്ലിക്കൊന്നു; യുവാവിനെക്കുറിച്ച് അറിയില്ലെന്ന് യുവതി

താമസസ്ഥലത്ത് എത്തിയ പ്രണവ് പുലർച്ചെ 2.45ന് കാമുകിയുമായി ഫോണില്‍ സംസാരിച്ചു. താന്‍ ഉടന്‍ ...

news

കാമുകന്റെ സഹായത്തോടെ യുവതി ഭർത്താവിനെയും 3 മക്കളെയും കൊലപ്പെടുത്തി

ഭര്‍ത്താവിനെയും മക്കളെയും കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ യുവതി പൊലീസ് പിടിയില്‍. ...

news

ദളിതരെ പൂജാരിയാക്കിയ സർക്കാരിന്റെ തീരുമാനം ശരിയാണ്, സുരേഷ് ഗോപി പറഞ്ഞത് വിവരക്കേട്: കെ പി ശശികല

അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിച്ച് ശബരിമലയിൽ പൂജാകർമങ്ങൾ ചെയ്യണമെന്ന എം പിയും നടനുമായ ...

news

‘തെറ്റ് ചെയ്തത് അച്ഛനായാലും മകനായാലും സ്ത്രീകള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണം’: കെപിഎസി ലളിത

തെറ്റ് ആര് ചെയ്താലും സ്ത്രീകള്‍ ഒറ്റക്കെട്ടായി നിന്ന് അതിനെ എതിര്‍ക്കണമെന്ന് നടിയും കേരള ...