ബാബാ രാംദേവിന്റെ ഭജന്‍ റിയാലിറ്റി ഷോ; വിധികര്‍ത്താവായി എത്തുന്നത് ബോളിവുഡ് സുന്ദരി !

മുംബൈ, വ്യാഴം, 3 ഓഗസ്റ്റ് 2017 (13:31 IST)

ഭജന്‍ റിയാലിറ്റി ഷോയുമായി യോഗാ ഗുരു ബാബാ രാംദേവ് രംഗത്ത്. യുവാക്കളെ ആകര്‍ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ലൈഫ് ഓഫ് ഓകെ എന്ന ടെലിവിഷന്‍ ചാനലിലൂടെയാണ് രാംദേവ് റിയാലിറ്റി ഷോയുമായി എത്തുന്നത്. 
 
ചാനല്‍ സ്റ്റാര്‍ ഭാരത് എന്ന പേരിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് പുതിയ റിയാലിറ്റി ഷോ എന്നാണ് റിപ്പോര്‍ട്ടുകള്‍.  'ഓം ശാന്തി ഓം' എന്നാണ് റിയാലിറ്റി ഷോയുടെ പേര്. ഭജന്‍ റിയാലിറ്റി ഷോയില്‍ ബോളിവുഡ് സുന്ദരി സോനാക്ഷി സിന്‍ഹയാണ് രാംദേവിനൊപ്പം വിധികര്‍ത്താവായി എത്തുന്നതെന്നാണ് വിവരം.
 
ഹരിയാനയിലെ കര്‍ഷക കുടുംബത്തില്‍ പിറന്ന റാം കൃഷ്ണ യാദവ് ആണ് യോഗാഗുരു ബാബാ രാംദേവ് ആയി മാറിയത്. എട്ടാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച രാംദേവ് പിന്നീട് സന്യാസം സ്വീകരിക്കുകയായിരുന്നു.പിന്നീട് യോഗ, മരുന്നു വ്യവസായം എന്നിവയില്‍ നിന്നും കോടികളുടെ വരുമാനമാണ് ബാബാ രാംദേവിന് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മഞ്ജുവിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ദിലീപിന് മറ്റൊരു വിവാഹം കഴിച്ചു ? വെളിപ്പെടുത്തലുമായി അബി

കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജീവിതവുമായി ...

news

എനിക്കൊന്നും അറിയില്ലായിരുന്നു, എല്ലാം അവര്‍ പറഞ്ഞിട്ടാണ് ചെയ്തത്: ജാനകി വെളിപ്പെടുത്തുന്നു

എല്ലാം ചെയ്തത് തന്റെ സഹോദരി ഷൈലജയും അവളുടെ ഭര്‍ത്താവും പറഞ്ഞിട്ടാണെന്ന് തട്ടിപ്പ് കേസിലെ ...

news

‘ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇപ്പോള്‍ ദൈവം കൈവിട്ട നാടായി‘: പിണറായി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ബിജെപി എംപി

കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാറിനും സിപിഐഎമ്മിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ...

news

നടി താര കല്യാണ്‍ അന്തരിച്ചു? - ഇത്രയ്ക്ക് വേണമായിരുന്നോ?

പ്രമുഖരായ ആള്‍ക്കാരെ വെറുതെയങ്ങ് ‘കൊല്ലുന്നത്‘ സോഷ്യല്‍ മീഡിയയുടെ സ്ഥിരം പരിപാടിയാണ്. ...