പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം: മൂന്നംഗ കുടുംബത്തെ വെടിവെച്ച് കൊന്നു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൂന്നംഗ കുടുംബത്തെ വെടിവെച്ചു കൊന്നു, തെക്ക് കിഴക്കന്‍ ഡല്‍ഹി സ്വദേശികളായ ഓം‌പ്രകാശ് മിശ്ര(50), ഭാര്യ ശാന്താ ദേവി, മകന്‍ അമിത് എന്നു വിളിക്കുന്ന റിങ്കു(24) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍‌വാസികളായ വീര്‍ സിംഗ്, സച്ചിന്‍ എന്നിവര്‍ അറസ്റ്റിലായി.

അമിത് ബൈക്ക് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനൊടുവില്‍ രണ്ടംഗ സംഘം തോക്കെടുത്ത് വെടിവെക്കുകയായിരുന്നു. വഴക്ക് കേട്ട് വീടിനുള്ളില്‍നിന്നും ഇറങ്ങിവന്ന ഓം‌പ്രകാശിന്റെയും ഭാര്യയെയുടെയും നേര്‍ക്ക് അക്രമികള്‍ വെടിയുതിര്‍ത്തു. അമിത് സംഭവസ്ഥലത്തുവെച്ചും മറ്റു രണ്ടു പേര്‍ ആശുപത്രിയില്‍ വെച്ചും മരണമടഞ്ഞു. അമിതിന്റെ അനിയന്‍ ടിങ്കുവിനു നേരേ വെടിവെച്ചെങ്കിലും അടുത്ത വീട്ടില്‍ ഒളിച്ചതിനാല്‍ രക്ഷപ്പെട്ടു.

കൊലപാതകം ആസൂത്രിതമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒരു വര്‍ഷമായുള്ള കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അയല്‍‌വാസികള്‍ പറഞ്ഞു. അമിതിനെ പാര്‍ക്കിംഗ് സ്ഥലത്ത് കാത്തുനിന്നശേഷം പ്രകോപനമില്ലാതെ തര്‍ക്കമുണ്ടാക്കി വെടിവെച്ചിടുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :