പപ്പയുടെ ഏഞ്ചല്‍ പൊലീസിന്റെ കണ്‍വെട്ടത്ത് !

ചണ്ഡീഗണ്ഡ്, ശനി, 23 സെപ്‌റ്റംബര്‍ 2017 (09:04 IST)

പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീം സിങ്ങിന്‍ളെ വളര്‍ത്തു മകള്‍  ഹണിപ്രീത് സിങ്ങിനായി പൊലീസ് വല വിരിച്ച് കാത്തിരിക്കുമ്പോള്‍ പപ്പയുടെ ഏഞ്ചല്‍ പൊലീസിന്റെ കണ്‍വെട്ടത്തു തന്നെ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.
 
ഏകദേശം ഒരു മാസത്തോളമായി ഹണിപ്രീതിനു വേണ്ടിയുള്ള അന്വേഷണം തുടങ്ങിയിട്ട്. അപ്പോളാണ് ഹണിപ്രീത് ദേരാ സച്ചാ ആസ്ഥാനത്ത് ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. പീഡനക്കേസില്‍ അറസ്റ്റിലായ ദേര സച്ഛ സൗധ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീതിനെ കണ്ടെത്താനായി പെലീസ് തിരച്ചില്‍ ശക്തമാക്കിയിരുന്നു. 
 
ഹണിപ്രീത് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ ഉണ്ടെന്ന് രഹസ്യവിവരത്തെ തുടര്‍ന്ന് അന്വേഷണം രാജസ്ഥാനിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. രാജസ്ഥാനിലെ ഹനുമന്‍ഗഡില്‍ ഹണിപ്രീത് ഉണ്ടെന്നും ഇന്ത്യയില്‍ നിന്നും രക്ഷപ്പെടാന്‍ അവര്‍ ശ്രമിക്കുകയാണെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന്  ആ പ്രദേശങ്ങളില്‍  പൊലീസ് പരിശോധന നടത്തിയെങ്കിലും ഹണിയെ പിടികൂടാന്‍ കഴിഞ്ഞില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ വിധി ഇന്ന്

സോളാര്‍ കേസിലെ പ്രതിപട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരളാ മുന്‍ ...

news

ഹണിപ്രീത് ഗുർമീതിന്റെ ദത്തുപുത്രിയല്ല: വെളിപ്പെടുത്തലുമായി ഹണിപ്രീതിന്റെ മുന്‍ഭര്‍ത്താവ്

പീഡനക്കേസില്‍ അറസ്റ്റിലായ ഗുർമീനും ദത്തുപുത്രി ഹണിപ്രീതിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ...

news

സ്വത്ത് വെളിപ്പെടുത്തല്‍ : പ്രധാനമന്ത്രിയുടെ ആസ്തി രണ്ടുകോടി, ജെയ്റ്റ്‌ലിക്ക് 67.62 കോടി

കേന്ദ്രമന്ത്രിമാരുടെ സ്വത്ത് വെളിപ്പെടുത്തിയതില്‍ അതിസമ്പന്നന്‍ ധനമന്ത്രി അരുണ്‍ ...

news

കോണ്‍ഗ്രസ് അദ്ധ്യക്ഷപദവിയേല്‍ക്കുന്നതിനു പിന്നാലെ രാഹുല്‍ ഗാന്ധി ഭാരതയാത്രയ്ക്ക് !

കോൺഗ്രസ് അദ്ധ്യക്ഷ പദവിയേല്‍ക്കുന്നതിന് പിന്നാലെ രാഹുൽ ഗാന്ധി ഭാരതയാത്രയ്ക്ക് ...

Widgets Magazine