Widgets Magazine
Widgets Magazine

നിങ്ങൾ ചൊവ്വയിലാണ് കുടുങ്ങി കിടക്കുന്നതെങ്കിലും രക്ഷിക്കാനെത്തും; ചിരിയുണര്‍ത്തി സുഷമയുടെ ട്വീറ്റ്

ന്യൂഡല്‍ഹി, വ്യാഴം, 8 ജൂണ്‍ 2017 (11:56 IST)

Widgets Magazine
sushma swaraj, Twitter, Mars, ചൊവ്വ, സുഷമ സ്വരാജ്, ട്വിറ്റര്‍, ട്വീറ്റ്

ഇന്ത്യക്കാരനായ നിങ്ങള്‍ വിദേശ രാജ്യങ്ങളിലല്ല, ചൊവ്വയിലാണ് കുടുങ്ങിയതെങ്കില്‍ പോലും നിങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അവിടെയുമെത്തുമെന്ന് സുഷമ സ്വരാജ്. തന്റെ ട്വിറ്ററിലൂടെയാണ് കരണ്‍ സയ്‌നിയെന്നയാള്‍ക്ക് വിദേശകാര്യമന്ത്രി മറുപടി കൊടുത്തത്. ആ ട്വീറ്റ് നിമിഷങ്ങള്‍ക്കകം തന്നെ വൈറലാകുകയും ചെയ്തു. 
 
കരൺ സായിനി എന്ന വ്യക്തി, താൻ ഭക്ഷണമില്ലാതെ ചൊവ്വയിൽ കുടുങ്ങിക്കിടക്കുകയാണെന്നും എന്ത് കൊണ്ടാണ് ഇന്ത്യയുടെ ചൊവ്വാ ദൗത്യം ഇത്രയും വൈകുന്നതെന്നും ട്വീറ്റ് ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ട്വീറ്റിൽ ഇയാ‍ള്‍ സുഷമാ സ്വരാജിനെയും ഐ.എസ്.ആർ.ഒയെയും ടാഗ് ചെയ്തിരുന്നു. ഇതിനാണ് അയള്‍ക്ക് സുഷമ കിടിലൻ മറുപടി നല്‍കിയത്.  
 
മന്ത്രിയുടെ മറുപടിയ്ക്ക് ട്വിറ്ററിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. 2200ലേറെ പേർ റീട്വീറ്റ് ചെയ്ത പോസ്റ്റ് 5000ഓളം പേർ ലൈക്ക് ചെയ്യുകയും ചെയ്തു. അതേസമയം, ഒരുപാട് നല്ലകാര്യങ്ങൾ രാജ്യത്തിന് വേണ്ടി ചെയ്യുന്ന വിദേശകാര്യ മന്ത്രാലയത്തെയും മന്ത്രി സുഷമാ സ്വരാജിനെയും കളിയാക്കുന്നതാണ് കരൺ സായിനിയുടെ ട്വീറ്റെന്ന വിമർശനവുമായി നിരവധി പേർ രംഗത്തെത്തി.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

50 രൂപയ്ക്ക് വാങ്ങിയ എമര്‍ജന്‍സി ലൈറ്റ് പൊട്ടിത്തെറിച്ചു; യുവാവിന് വയറ്റില്‍ 15 സെന്റിമീറ്ററോളം പൊള്ളല്‍

വഴിയില്‍ വില്‍പ്പന നടത്തിയ അന്യസംസ്ഥാനക്കാരില്‍ നിന്നും 50 രൂപയ്ക്ക് വാങ്ങിയ എമര്‍ജന്‍സി ...

news

നിയമപ്രകാരമുളള തീരുമാനങ്ങള്‍ എടുക്കേണ്ടത് കോടതിയാണ്, നിയമസഭയല്ല: ഒ രാജഗോപാല്‍

കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട കേന്ദ്രവിജ്ഞാപനം ചര്‍ച്ച ചെയ്യാന്‍ വിളിച്ച പ്രത്യേക ...

news

കാളകളെ വന്ധ്യംകരിച്ചാല്‍ അത് ഗോമാതാവിന് ബുദ്ധിമുട്ടാകും: വി എസ്

കന്നുകാലി കശാപ്പിനെതിരെ വിജ്ജാപനം പുറപ്പെടുവിച്ച കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ ...

Widgets Magazine Widgets Magazine