Widgets Magazine Widgets Magazine

നാല് എടിഎം ഇടപാട് കഴിഞ്ഞാല്‍ സര്‍വ്വീസ് ചാര്‍ജ്; തിരുത്തിയ സര്‍ക്കുലര്‍ പുറത്തിറക്കി എസ്ബിഐ

മുംബൈ, വ്യാഴം, 11 മെയ് 2017 (16:05 IST)

Widgets Magazine

എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ്ജ് ഈടാക്കും എന്ന തീരുമാനം പിന്‍വലിക്കുന്നു. ഓരോ എടിഎം ഇടപാടുകള്‍ക്ക് ഇരുപത്തഞ്ച് രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്ന തീരുമാനം വിവാദമായ സാഹചര്യത്തിലാണ് എസ്ബിഐ പിന്മാറിയത്. 
 
മാസം നാല് എടിഎം സൗജന്യ ഇടപാട് അനുവദിക്കുമെന്ന് എസ്ബിഐ അറിയിച്ചു. നാല് ഇടപാട് കഴിഞ്ഞാല്‍ മാത്രമേ ഓരോ ഇടപാടിനും 25 രൂപ സര്‍വ്വീസ് ചാര്‍ജ് ഈടാക്കുമെന്നും എസ്ബിഐ അറിയിച്ചു. ആദ്യം പുറത്ത് വന്നത് തെറ്റായ സര്‍വ്വീസ് ചാര്‍ജ് സംബന്ധിച്ച  ഉത്തരവാണെന്ന് എസ്ബിഐ വിശദീകരണം നല്‍കി.
 
എടിഎം സേവനങ്ങള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിക്കൊണ്ടുളള ഉത്തരവ് എസ്ബിഐ ബഡ്ഡി ഉപഭോക്താക്കള്‍ക്കായി മാത്രം ഇറക്കിയതാണെന്നും തിരുത്തിയ സര്‍ക്കുലര്‍ ഉടന്‍ പുറത്തിറക്കുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. ആദ്യ ഇറക്കിയ സർക്കുലറിൽ മുഷിഞ്ഞ നോട്ടുകൾ മാറുന്നതിന് സർവീസ് ചാർജ് ഈടാക്കാനും നിര്‍ദ്ദേശമുണ്ടായിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

400 പത്രങ്ങളില്‍ ഒന്നാം പേജ് പരസ്യം; മൂന്നാം വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ മോഡി സര്‍ക്കാര്‍ മുടക്കുന്നത് കോടികള്‍

എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക പരിപാടിക്കായി കോടികള്‍ ചിലവാക്കി വിപുലമായ ആഘോഷ ...

news

ഒടുവില്‍ ചൈന പറഞ്ഞു, മോദി പുലിയാണ്; ഇനിയുള്ള കാലം ഇന്ത്യയുടെ കുതിപ്പ് - ചൈനയ്‌ക്ക് ഭയം

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ വാനോളം പുകഴ്‌ത്തി ചൈന രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര ...

news

ഐഎസിനായി പ്രചാരണം നടത്തുന്നത് മലയാളിയെന്ന് എന്‍ഐഎ

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ (ഐഎസ്) ആശയങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ കേരളത്തില്‍ ...

news

ഇന്ത്യന്‍ ആരാധകരോട് ബീബര്‍ പറഞ്ഞത് ഇങ്ങനെ...

ഇന്ത്യന്‍ ആരാധകരെ അഭിനന്ദിച്ച് പോപ്പ് താരം ജസ്റ്റിൻ ബീബർ. സോഷ്യല്‍ മീഡിയ വഴിയാണ് ബീബര്‍ ...

Widgets Magazine Widgets Magazine