നടി അമലാ പോൾ ജയിലിലേക്കോ ? റോഡ് നികുതി ഇനത്തില്‍ താരം വെട്ടിച്ചത് 20 ലക്ഷം രൂപയെന്ന് കണ്ടെത്തല്‍

ഞായര്‍, 29 ഒക്‌ടോബര്‍ 2017 (12:19 IST)

actress,	amala paul,	car,	vehicle,	registration,	tax,	pondicherry,	kochi, kerala,	നടി,	കാർ,	വാഹനം,	നികുതി,	പോണ്ടിച്ചേരി,	കൊച്ചി,	കേരളം,	അമല പോള്‍

തെന്നിന്ത്യന്‍ നടി അമലാപോള്‍ ഇരുപത് ലക്ഷത്തിലധികം രൂപ റോഡ് ടാക്സ് വെട്ടിച്ചതായി കണ്ടെത്തല്‍. തന്റെ ആഢംബര വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്താണ് അവര്‍ നികുതി വെട്ടിപ്പ് നടത്തിയിരിക്കുന്നത്. നടിയുടെ കാര്‍ പോണ്ടിച്ചേരി സ്വദേശിയായ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ പേരില്‍ വ്യജമായി വാങ്ങിയതാണെന്നും വിവരാവകാശ രേഖകള്‍ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
 
അമല പോള്‍ ഉപയോഗിക്കുന്ന എ ക്ലാസ് ബെന്‍സാണ് പോണ്ടിച്ചേരി രജിസ്ട്രഷനില്‍ കേരളത്തിലൂടെ ഓടുന്നത്. പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള കാര്‍ കേരളത്തിലേക്ക് സ്ഥിര ഉപയോഗത്തിനായി കൊണ്ടു വരണമെങ്കില്‍ കേരള രജിസ്‌ട്രേഷനിലേക്ക് മാറ്റണമെന്നാണ് നിയമം.എന്നാല്‍ ഈ രണ്ട് കാര്യങ്ങളും ഇവിടെ നടന്നിട്ടില്ലെന്നും വിവരാവകാശ രേഖയില്‍ പറയുന്നു. 
 
കാര്‍ കേരളത്തില്‍ രജിസ്ട്രര്‍ ചെയ്യണമെങ്കില്‍ ഇരുപത് ലക്ഷത്തോളം രൂപ റോഡ് ടാക്സ് ഇനത്തില്‍ അമല അടയ്ക്കണം. ഇതിനാലാണ് കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്ട്രര്‍ ചെയ്തതെന്നാണ് ആരോപണം. അതേസമയം, അത്തരമൊരു കാറിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് പോണ്ടിച്ചേരി സ്വദേശിയായ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഗോരഖ്പൂരിനു പിന്നാലെ ഗുജറാത്തിലും കൂട്ടശിശുമരണം; സർ‌ക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 9 കുഞ്ഞുങ്ങള്‍

യു പിയിലെ ഗോരഖ്പൂരിലുണ്ടായ കൂട്ടശിശുമരണത്തിനു പിന്നാലെ ഗുജറാത്തിലും കൂട്ടശിശുമരണം. 24 ...

news

കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് മൂന്ന് മരണം

കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരായ മൂന്ന് പേര്‍ മരിച്ചു. ശനിയാഴ്ച രാത്രി ...

Widgets Magazine