ദേശീയ ഗാനത്തെ അവഹേളിച്ചതിന് ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ കേസ്

ഹൈദരാബാദ്| WEBDUNIA|
PRO
PRO
ദേശീയ ഗാനത്തെ അവഹേളിച്ചതിന് വൈഎസ്ആര്‍ നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ കേസ്. ഐക്യ ആന്ധ്രയ്ക്കുവേണ്ടി നടത്തിയ സമ്മേളനത്തില്‍ ദേശീയ ഗാനം തെറ്റിച്ച് പാടിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ഹൈദരാബാദ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വക്കീലായ ജനാര്‍ദ്ദന്‍ ഗൌഡ് കോടതിയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ കോടതി സരൂര്‍ നഗര്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. ദേശീയ ഗാനത്തെ അവഹേളിച്ചതിന് ജഗനെതിരേ നാഷണല്‍ ഹോണര്‍ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :