ഡോക്ടര്‍മാര്‍ കേന്ദ്രമന്ത്രിയുടെ പരിപാടിക്ക് പോയി; രോഗി മരിച്ചു

ചണ്ഡിഗഢ്| WEBDUNIA|
PRO
PRO
പഞ്ചാബ് ഹൊസിയാര്‍പൂരിലെ സിവില്‍ ആശുപത്രിയിലാണ് ഡോക്ടര്‍മാരുടെ അനാസ്ഥ മൂലം രോഗി മരിച്ചത്. 65 വയസ്സുള്ള സ്ത്രീയാണ് ഹൃദയാഘാതം മൂലം മരിച്ചത്. കേന്ദ്ര ആരോഗ്യസഹമന്ത്രി സന്തോഷ് ചൌധരിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നുഡോക്ടര്‍മാര്‍.

ഹൃദയാഘാതം മൂലമാണ് കാന്തി ദേവ് എന്ന സ്ത്രീയെ ആശുപത്രിയില്‍ കൊണ്ടുവന്നത്. അപ്പോള്‍ എല്ലാ ഡോക്ടര്‍മാരും 100 മീറ്റര്‍ അകലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. 40 മിനിറ്റ് കഴിഞ്ഞിട്ടും ഡോക്ടര്‍മാര്‍ ആരും ആശുപത്രിയിലെത്തിയില്ല. രോഗി മരിക്കുകയും ചെയ്തു.

തുടര്‍ന്ന് രോഗിയുടെ മകന്‍ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ഓടി. പരിപാടി തടസ്സപ്പെടുത്തിയ മകനും ബന്ധുക്കളും ഡോക്ടര്‍മാര്‍ക്ക് നേരെ തട്ടിക്കയറി. കേന്ദ്രമന്ത്രിയ്ക്ക് നേരെയും അവര്‍ രോഷം പ്രകടിപ്പിച്ചു.

ഡോക്ടര്‍മാരുടെ അനാസ്ഥയല്ലെന്നും രോഗിയുടേത് സ്വാഭാവിക മരണമാണെന്നും മന്ത്രി ചൌധരി പിന്നീട് പ്രതികരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :